നിര്‍ദ്ധനനായ യുവാവിന് കെഎംസിസി യുടെയും മുസ്ലിം ലീഗിന്റെയും സഹായഹസ്തം
പുല്‍പ്പള്ളി:വൃക്കരോഗിയായ പുല്‍പ്പള്ളി ചെറ്റപ്പാലം സ്വദേശി സെബാസ്റ്റ്യന്‍ വര്‍ക്കി എന്ന യുവാവിന് ഉപജീവന മാര്‍ഗ്ഗത്തിനായി ബുറൈദ സുല്‍ത്താന ഏരിയ കെഎംസിസി യുടെ സഹായത്തോടെ പുല്‍പ്പള്ളി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ഓട്ടോറിക്ഷയും ധനസഹായവും നല്കി.ധനസഹായം പുല്‍പ്പള്ളി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് ടി.കെ സൈദലവി സാഹിബും ഓട്ടോറിക്ഷയുടെ താക്കോല്‍ദാനം മുസ്ലിംലീഗ് പുല്‍പ്പള്ളി പഞ്ചായത്ത് സെക്രട്ടറി എം.എ സിദ്ദീഖ് മഹ്ദൂമിയും നിര്‍വഹിച്ചു.കെ.പി മാനു,കെ.എച്ച് നാസര്‍,ടി.ബി ബീരാന്, സുലൈമാന്‍ ഫൈസി,പിപിഎസ് ഉമ്മര്‍,സലാം ഒ.കെ, സജില്‍ ലാല്‍, അലി അക്ബര്‍ ,ഒ.കെ മുഹമ്മദ് ,സലാം വെമ്പുള്ളി,സുബൈര്‍ ചെണ്ണാളി,ഷമീര്‍ ടി.എം,മുനീര്‍ എം.എ, റഷീദ് പെരിഞ്ചേരി ,ജാഫര്‍ എംഎ എന്നിവര്‍ സംബന്ധിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍