OPEN NEWSER

Wednesday 07. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ഓണം ഇത്തവണ സ്വന്തം വീട്ടില്‍; ലൈഫില്‍ കിട്ടിയത് വീടിനൊപ്പം ജീവിതവും

  • Ariyippukal
30 Aug 2020

തരിയോട് :ഇത്തവണ ഓണാഘോഷം ദുരിതാശ്വാസ ക്യാമ്പിലോ, ബന്ധുവീട്ടിലോ അല്ല; സ്വന്തം വീട്ടിലാണെന്ന സന്തോഷം പങ്കുവെക്കുകയാണ് തരിയോട് തയ്യില്‍ കോളനിയിലെ ബിന്ദുവും കുടുംബവും. കഴിഞ്ഞ 12 വര്‍ഷമായി ബിന്ദുവിന്റെ മാതാപിതാക്കളോടൊപ്പം താമസിച്ചിരുന്ന കുടുംബം നാല് വര്‍ഷം മുമ്പാണ് കോളനിയില്‍ തന്നെ മൂപ്പന്‍ നല്‍കിയ അഞ്ച് സെന്റ് സ്ഥലത്തെ ഷീറ്റ് മറച്ച ഒറ്റ മുറിയിലേക്ക് താമസം മാറിയത്.കാലവര്‍ഷം തുടങ്ങിയാല്‍ വീടിന് മുന്നിലുള്ള തോട് കര കവിഞ്ഞ് വെള്ളം കയറുന്നത് പതിവായിരുന്നു. അതിനിടെ രണ്ട് വര്‍ഷം തുടര്‍ച്ചയായി സംഭവിച്ച മഹാപ്രളയവും. ഈ സമയങ്ങളില്‍ ബന്ധുവീടുകളിലും ദുരിതാശ്വാസ ക്യാമ്പിലുമാണ് അഭയം പ്രാപിച്ചിരുന്നത്. ഓരോ വര്‍ഷവും വെള്ളം കയറിയിറങ്ങുമ്പോള്‍ വെള്ളത്തോടൊപ്പം വീട്ടിലെ പാത്രങ്ങളും, തുണികളും ഉള്‍പ്പെടെയെല്ലാം ഒലിച്ച് പോയിട്ടുണ്ടാവും. ബാക്കിയാവുന്നത് കെട്ടിക്കിടക്കുന്ന ചെളി മാത്രമാണെന്ന് ബിന്ദു പറയുന്നു.

അടച്ചുറപ്പുള്ള സ്വന്തം വീടെന്നത് കൂലിപ്പണിക്കാരായ ബിന്ദുവിനും ബാലനും സ്വപ്‌നം മാത്രമായിരുന്നു. അതിനിടെയാണ് വാര്‍ഡ് മെമ്പര്‍ വഴി ലൈഫ് ഭവന പദ്ധതിയില്‍ വീടിന് അപേക്ഷ നല്‍കുന്നത്. എന്നാല്‍ വേഗത്തില്‍ വീട് പണി പൂര്‍ത്തിയാക്കി താമസിക്കാന്‍ സാധിക്കുമെന്ന് കരുതിയില്ലെന്ന് ബിന്ദു പറഞ്ഞു. ഇനി ഒന്നും ഒലിച്ച് പോവില്ലെന്നും രാത്രി മഴയും കാറ്റും ഭയപ്പെടുത്തില്ലെന്നുമുള്ള ആശ്വാസത്തിലാണ് കുടുംബം.

 

തരിയോട് ഗ്രാമ പഞ്ചായത്ത് നാലാം വാര്‍ഡിലെ തയ്യില്‍ കോളനിയില്‍ താമസിക്കുന്ന ബിന്ദുവിനും ഭര്‍ത്താവ് ബാലനും ലൈഫില്‍ ലഭിച്ചത് വീട് മാത്രമല്ല, ജീവിതം തന്നെയാണ്. പദ്ധതിയുടെ ഭാഗമായി 90 ദിവസത്തെ തൊഴിലുറപ്പ് പണി ലഭിച്ചു. കോഴി അല്ലെങ്കില്‍ ആട് വളര്‍ത്തലിനുള്ള സഹായം ഉടന്‍ നല്‍കും. പുതിയ വീട്ടില്‍ ഓണാഘോഷത്തിലാണ് ബിന്ദുവും ഭര്‍ത്താവ് ബാലനും. പുതിയ വീട്ടിലെ തറയിലിരുന്ന് ഓണസദ്യ കഴിക്കാമെന്ന സന്തോഷത്തിലും വൃത്തിയില്‍ പൂക്കളം ഒരുക്കാമെന്ന ആവേശത്തിലുമാണ് മക്കളായ വിഷ്ണുവും ബിബിനും ശരത്തും.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ഇലക്ട്രോലൈറ്റ് പരിശോധന മുടങ്ങി: ഡയാലിസിസ് രോഗികള്‍ ദുരിതത്തില്‍; പ്രതിഷേധവുമായി സിപിഐ എം
  • വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ വില്ലേജുകളില്‍ ഹെല്‍പ് ഡെസ്‌ക്
  • 108 ആംബുലന്‍സില്‍ ആന്റിവെനം ഇല്ല; വ്യാജപ്രചാരണങ്ങളില്‍ വീണ് ജീവന്‍ അപകടത്തിലാക്കരുത്
  • ജീവിതം അവസാനിപ്പിക്കാന്‍ തുനിഞ്ഞ യുവാവിനെ പോലീസ് രക്ഷപ്പെടുത്തി
  • ടൂറിസം മേഖലയ്ക്ക് വ്യവസായ പദവി ഉറപ്പാക്കും: മന്ത്രി പി.സി വിഷ്ണുനാഥ്; ;ബ്രാന്‍ഡ് വയനാട് ലൈഫ് എക്‌സ്പീരിയന്‍സ് ട്രെയില്‍സ് പദ്ധതികള്‍ക്ക് തുടക്കമായി
  • പീഡനക്കേസില്‍ റിമാണ്ടിലായ പിഡബ്ല്യുഡി ജീവനക്കാരന് സസ്‌പെന്‍ഷന്‍
  • ഭൂമി തരംമാറ്റല്‍ അപേക്ഷകള്‍ സമയബന്ധിതമായി തീര്‍പ്പാക്കാന്‍ നടപടി: മന്ത്രി ടി സിദ്ദീഖ്
  • സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി നാടുകടത്തി
  • വയനാട് റവന്യൂ ജില്ലാ സ്‌ക്കൂള്‍ കായികോത്സവം ഒക്ടോബര്‍ 7 മുതല്‍ 9 വരെ
  • ഫിറ്റ്‌നസ് പരിശോധനയ്ക്ക് എച്ച്.എസ്.ആര്‍.പി നിര്‍ബന്ധം; പഴയ വാഹന ഉടമകള്‍ ശ്രദ്ധിക്കണം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show