ബൈക്ക് അപകടത്തില്‍ കെഎസ്ആര്‍ടിസി താല്‍ക്കാലിക ജീവനക്കാരന് പരിക്കേറ്റു

അടിവാരം:പത്തനംതിട്ടയില്‍ നിന്നും പുല്‍പ്പള്ളിയിലേക്ക് ബൈക്കില്‍ പോകുകയായിരുന്ന കെഎസ്ആര്‍ടിസി സുല്‍ത്താന്‍ ബത്തേരി ഡിപ്പോയിലെ താല്‍ക്കാലിക ജീവനക്കാരന്‍ ബെസ്ലിനാണ് ഇടത് കാലിന് സാരമായി പരിക്കേറ്റത്. ഇന്ന് പുലര്‍ച്ചെ 2 മണിയോട് കൂടി അടിവാരം ഭാരത് പെട്രോള്‍ പമ്പിന് സമീപം ബൈക്ക് മതിലില്‍ ഇടിച്ചാണ് അപകടം. ഇദ്ദേഹത്തിന്റെ ഭാര്യ വീട് പുല്‍പ്പള്ളിയിലാണ്.ഇടത് കാലിന് ഗുരുതര പരിക്കേറ്റ ബെസ്‌ലിനെ നൈറ്റ് പട്രോളിംഗിനിടെ താമരശ്ശേരി ഹൈവേ പോലിസ് സംഘത്തിലെ എസ്.ഐ.അനില്‍കുമാറും സംഘവും നടത്തിയ സമയോചിതമായ ഇടപെടല്‍ മൂലമാണ് പ്രാഥമിക ചികിത്സ നല്‍കി പെട്ടന്ന് തന്നെ ആശുപത്രിയില്‍ എത്തിക്കാനായത്.പിന്നീട് ബന്ധുക്കളുടെ ആവശ്യപ്രകാരം കല്‍പ്പറ്റയിലെ ലിയോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍