ചുമട്ട് തൊഴിലാളിക്ക് കോവിഡ്;മീനങ്ങാടിയില്‍ കര്‍ശന നിയന്ത്രണങ്ങള്‍.
മീനങ്ങാടി:ചുമട്ട് തൊഴിലാളിക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ മീനങ്ങാടിയില്‍ കര്‍ശന നിയന്ത്രണങ്ങള്‍.26ന് രോഗം സ്ഥിരീകരിച്ച ജീവനക്കാരന്റെ സമ്പര്‍ക്കത്തില്‍ 7 പേര്‍ക്കും, ഇന്ന് ആന്റിജന്‍ ടെസ്റ്റില്‍ രോഗം സ്ഥിരീകരിച്ച ചുമട്ടുതൊഴിലാളിയുമുള്പ്പടെ 9 പേരാണ് കോവിഡ് ബാധിതരായത്. ഇതേ തുടര്‍ന്ന് കോവിഡ് ജാഗ്രതയുടെ ഭാഗമായി പോലീസ് ടൗണിലെ ആവശ്യ സാധനങ്ങള്‍ ഒഴിച്ചുള്ള വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിടാന്‍ നിര്‍ദേശം നല്‍കിയതായും മൈക്രോ കണ്ടെയ്ന്മെന്റായ ഭാഗങ്ങളിലെ ടൗണുമായി ബന്ധപ്പെടുന്ന പ്രാദേശിക റോഡുകള്‍ അടച്ചു പൂട്ടിയതായും, നിയന്ത്രണം കര്‍ശനമാക്കിയതായും മീനങ്ങാടി സി.ഐ അബ്ദുള്‍ ഷെരീഫ് പറഞ്ഞു. മീനങ്ങാടിയില്‍ ചുമട്ട് തൊഴിലാളിക്ക് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ കയറ്റിറക്ക് തൊഴിലാളികള്‍, ഓട്ടോ, ടാക്സി, െ്രെഡവര്‍മാര്‍, കടകളിലെ ജീവനക്കാര്‍, പൊതു സ്ഥാപനങ്ങളിലെ ജീവനക്കാര്‍, കരാര്‍ തൊഴിലാളികള്‍ തുടങ്ങി രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്ക സാധ്യതയുള്ള മുഴുവന്‍ ആളുകള്‍ക്കുമായി 30/08/20 ന് നാളെ (ഞായര്‍) 10.30 ന് ടൗണില്‍ ബസ് സ്റ്റാന്റ് പരിസരത്ത് പ്രത്യേക കോവിഡ് ആന്റിജന്‍ പരിശോധന ഉണ്ടായിരിക്കുന്നതാണെന്നും, രോഗവ്യാപനം തടയുന്നതില്‍ പങ്കാളികളാകണമെന്നും സി.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍ നിമ്മി പോജി,മീനങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബീനാ വിജയന്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബാബുരാജ്. കെ.പി എന്നിവര്‍ അറിയിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍