ഓട്ടോ തൊഴിലാളികള്‍ പനമരം ടൗണ്‍ ശുചീകരിച്ചു
പനമരം:പനമരത്തെ ഓട്ടോറിക്ഷ തൊഴിലാളികളുടെ നേതൃത്വത്തില്‍ പനമരം ടൗണില്‍ ശുചീകരണം നടത്തി. ബസ്സ്റ്റാന്‍ഡ് പരിസരവും പഞ്ചായത്തിന് മുന്‍വശത്തുമാണ് ശുചീകരണം നടത്തിയത്. ശക്തമായ മഴയില്‍ ഒഴുകിയെത്തിയ മണ്ണും ചളിയും, പ്ലാസ്റ്റിക് മാലിന്യമുള്‍പ്പടെ നീക്കം ചെയ്തു.നടപ്പാതകളിലെ കൈവരികളിലും മറ്റും അണുനശീകരണവും നടത്തി.ഡ്രൈവര്‍മാരായ ടി.കെ.ബഷീര്‍,വി.ഷൈജു,പ്രദീപന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍