OPEN NEWSER

Sunday 18. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

പനമരം ക്ഷീര സംഘം പ്രസിഡന്റിനെ അയോഗ്യനാക്കണം: കോണ്‍ഗ്രസ്

  • S.Batheri
23 Aug 2020

പനമരം:പനമരം ക്ഷീരോല്‍പാദക സഹകരണ സംഘം പ്രസിഡന്റിനെ അയോഗ്യനാക്കണമെന്ന് കോണ്‍ഗ്രസ് പനമരം,അഞ്ചുകുന്ന് മണ്ഡലം കമ്മറ്റികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.സംഘം പ്രസിഡന്റ് ക്ഷീരസംഘത്തില്‍ നിന്നും തിരിമറി നടത്തിയ പണം കാലാവധി കഴിഞ്ഞും തിരിച്ച് അടച്ചിട്ടില്ല.തുക തിരിച്ചടക്കണമെന്ന ഹൈക്കോടതിയുടെ ഉത്തരവ് ഭരണകക്ഷികള്‍ നടപ്പിലാക്കാന്‍ താല്പര്യം കാണിക്കുന്നില്ലെന്നും  ഇതോടെ കര്‍ഷകര്‍ക്ക് നല്‍കേണ്ട ഇന്‍സെന്റീവ് കൃത്യമായി നല്‍കാന്‍ സാധിച്ചിട്ടില്ലെന്നും  കോണ്‍ഗ്രസ് ആരോപിച്ചു.പനമരം ക്ഷീരോല്‍പാദക സംഘത്തില്‍ പ്രസിഡന്റ് ലക്ഷങ്ങള്‍ തിരിമറി നടത്തിയെന്ന് ചൂണ്ടി കാട്ടി ക്ഷീരകര്‍ഷകര്‍ ഹൈക്കോടതിയില്‍  കേസ് ഫയല്‍ ചെയ്തതിനെ തുടര്‍ന്ന് കോടതി ക്ഷീര വകുപ്പിനെ കേസ് അന്വേഷിക്കുന്നതിന് ചുമതലപ്പെടുത്തിയിരുന്നു.ക്ഷീര വകുപ്പ് മുന്‍ ഡപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം നടത്തുകയും 7,49,960 രൂപയുടെ തിരിമറി പ്രസിഡന്റ് നടത്തിയതായി കണ്ടെത്തിയതുമാണ്. പ്രസിഡന്റ് പണം തിരിമറി നടത്തിയെന്ന് സ്വയം സമ്മദിക്കുകയും തിരിച്ച് അടക്കാമെന്ന് മിനുട്‌സില്‍ രേഖപ്പെടുത്തുകയും ചെയ്തിരുന്നു.എന്നാല്‍ പ്രസിഡന്റ് ഭരണസ്വാധീനം ഉപയോഗിച്ച് പുനരന്വേഷണം ആവശ്യപ്പെടുകയും പുതിയ ക്ഷീര സംഘം ഡെപ്യൂട്ടി ഡയറക്ടറെയും കൂട്ടുപിടിച്ച് തുക അടക്കാനുള്ള സമയം കഴിഞ്ഞിട്ടും പണം തിരിച്ചടയ്ക്കാതെ കര്‍ഷകരെ ദ്യോഹിക്കുകയാണ്. ഇതിനെതിരെ ക്ഷീരകര്‍ഷകര്‍ വീണ്ടും ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് സംഘം പ്രസിഡന്റിനെ അയോഗ്യനാക്കാനുള്ള നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശിച്ചു.  അയോഗ്യനാക്കാന്‍ ആറ് ആഴ്ചത്തെ സമയം കോടതി അനുവദിച്ചിട്ടുണ്ട്. ഉടന്‍ സംഘത്തിലെ പണം തിരിച്ചടപ്പിക്കണമെന്നും അയോഗ്യത കല്പിച്ച് പ്രസിഡന്റിനെ പുറത്താക്കണമെന്നും അല്ലാത്തപക്ഷം ഡി.ഡി ഓഫീസിന് മുമ്പില്‍ ശക്തമായ സമരം നടത്തുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.വാര്‍ത്താ സമ്മേളനത്തില്‍ പനമരം കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ബെന്നിഅരിഞ്ചേര്‍മല,അഞ്ചുകുന്ന് മണ്ഡലം പ്രസിഡന്റ് ഷിനോ പാറക്കാലായില്‍, സംഘം ഡയറക്ടര്‍മാരായ വി.ജെ.ആന്റണി എ.ജി.ജോസഫ്, എം.ടി. ജോണ്‍, ഒ.എം. ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ബൈരക്കുപ്പ പാലം: കേന്ദ്രാനുമതിയായി.
  • 65 ഗ്രാം കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍
  • യുഡിഎഫിന്റെത് തൊഴിലാളികളോടും വനിതകളോടും സഹാനുഭൂതിയുള്ള സര്‍ക്കാര്‍: മന്ത്രി അഡ്വ.ടി.സിദ്ദിഖ്.
  • എസ്.എഫ്.ഐ നേതാവിന് സഹ നേതാക്കളുടെ മര്‍ദനം;നേതൃത്വത്തിനെതിരെ ആരോപണവുമായി എഫ്.ബി പോസ്റ്റുകള്‍
  • നൂറിലധികം മോഷണക്കേസുകളിലെ പ്രതി വയനാട്ടില്‍ പിടിയില്‍
  • നിരപരാധിയെന്ന് തെളിഞ്ഞു; ഒടുവില്‍ ഫിലോമിനക്ക് മോചനം
  • മുസ്‌ലിം യൂത്ത് ലീഗ് വയനാട് ജില്ലാ സമ്മേളനത്തിന് ഉജ്ജ്വല സമാപനം; ആവേശക്കടലായി മാനന്തവാടി; നഗരവീഥികളെ ഹരിതാഭമാക്കി യുവജന റാലി
  • മോദിയുടെ ഇസ്രായേല്‍ സ്‌നേഹം ഇന്ത്യന്‍ മൗലികതക്കെതിര്: മന്ത്രി കെ.എം ഷാജി
  • വയനാട് ജില്ലയില്‍ നവീകരിച്ച 16 അങ്കണവാടികള്‍ നാടിന് സമര്‍പ്പിച്ചു
  • വയനാട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട്; വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ക്വാറികള്‍ മണ്ണ് നീക്കം ചെയ്യല്‍ പ്രവര്‍ത്തികള്‍ക്ക് നിയന്ത്രണം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show