അരി മറിച്ചു വിറ്റ സംഭവം;കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം:എഐവൈഎഫ് മാനന്തവാടി മണ്ഡലം കമ്മിറ്റി.
മാനന്തവാടി:കല്ലോടി സെന്റ് ജോസഫ് യൂ.പി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യേണ്ടതിനായുള്ള അരി സൂപ്പര്‍ മാര്‍ക്കറ്റില്‍ മറിച്ചുവിറ്റവര്ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും,കുറ്റക്കാരായവരെ സസ്പന്‍ഡ് ചെയ്ത് നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും എഐവൈഎഫ് മാനന്തവാടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുന്നവരെ സമൂഹം ഒറ്റപ്പെടുത്തണമെന്നും എ ഐ വൈ എഫ് പ്രസ്താവിച്ചു.മണ്ഡലം സെക്രട്ടറി കെ ബി അജേഷ്,ഷിജു കൊമ്മയാട്, രജിത് കമ്മന,നിഖില്‍ പദ്മനാഭന്,അലക്സ് ജോസ് തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍