കോണ്‍ഗ്രസ് സത്യഗ്രഹ സമരം നടത്തി
ബത്തേരി:സ്വര്‍ണ്ണ കള്ളക്കടത്ത് കേസില്‍ ഓഫീസ് ദുരുപയോഗം ചെയ്യപ്പെട്ടതായി തെളിഞ്ഞ സാഹചര്യത്തില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് ബത്തേരി മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ സത്യാഗ്രഹ സമരം നടത്തി.കെപിസിസി യുടെ സ്പീക്ക് അപ്പ് കേരള സമരപരമ്പരയുടെ ഭാഗമായായിരുന്നു സത്യാഗ്രഹം.സമരം ഡിസിസി ട്രഷറര്‍ എന്‍ എം വിജയന് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബാബു പഴുപ്പത്തൂര്‍ അധ്യക്ഷത വഹിച്ചു.നിസി അഹമ്മദ്,സണ്ണി നെടുങ്കല്ലേല്‍,അസീസ് മാടാല,ഗഫൂര്‍ പുളിക്കല്‍, റ്റി ജെ ജോസഫ്,സക്കരിയ മണ്ണില്‍,റ്റിജി ചെറുതോട്ടില്‍,ഉമ്മര്‍ കുണ്ടാട്ടില്‍,ഷമീര്‍ കൈപ്പഞ്ചേരി,സഫീര്പഴേരി,നൗഫല്‍ കൈപ്പഞ്ചേരി, വത്സ ജോസ്,യൂനസ് അലി, വി ഗിരീഷ്, പി ശങ്കരന്, ഷാജി ആലിങ്കല്‍,പാര്ത്ഥന് പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍