OPEN NEWSER

Sunday 18. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ഡിജിറ്റല്‍ റിസോഴ്‌സ് ഹബ്ബ് ഉദ്ഘാടനം ചെയ്തു

  • S.Batheri
17 Aug 2020

 

ബത്തേരി:ബത്തേരി മാര്‍ ബസേലിയോസ് ഐ.റ്റി. ഇ  ഡി. എല്‍. എഡ് അധ്യാപക വിദ്യാര്‍ത്ഥികള്‍ക്കായി ഒരു ഡിജിറ്റല്‍ റിസോഴ്‌സ് ഹബ്ബ് തയ്യാറാക്കി. ഇതിന്റെ ഉദ്ഘാടനം ബത്തേരി രൂപത ബിഷപ്പ് ഡോ. ജോസഫ് മാര്‍ തോമസ് നിര്‍വ്വഹിച്ചു. ഇതോടനുബന്ധിച്ച്  വയനാട് ജില്ലയിലെ അധ്യാപകപരിശീലകര്‍ക്കും അധ്യാപക വിദ്യാര്‍ത്ഥികള്‍ക്കുമായി ഓണ്‍ലൈന്‍ ടൂള്‍സ് ഫോര്‍ ടീച്ചിംഗ് & ലേണിംഗ്  എന്ന വിഷയത്തില്‍ വെബിനാര്‍ സംഘടിപ്പിച്ചു.അറിവ് ഇന്ന് ആരുടേയും കുത്തകയല്ലെന്നും, വീട് ഒരു ക്ലാസ്സ്മുറിയും, ലോകം ഒരു കലാലയവുമായി മാറിയിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ഡിജിറ്റല്‍ പേഴ്‌സണാലിറ്റി വളര്‍ത്തിയെടുക്കാന്‍ ഇന്നത്തെ തലമുറയ്ക്ക് കഴിയണമെന്നും, ഇക്കാര്യത്തില്‍ കേരളം പടിഞ്ഞാറന്‍ രാജ്യങ്ങളേക്കാള്‍ ഒരുപാട് പിന്നിലാണെന്നും അദ്ദേഹം പറഞ്ഞു.

പുല്‍പ്പള്ളി പഴശ്ശിരാജ കോളേജ് കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍സ് വിഭാഗം അസി. പ്രൊഫ. ശ്രീമതി. നിതാ ഫ്രാന്‍സിസ് സെഷനുകള്‍ കൈകാര്യം ചെയ്തു . വയനാട് ജില്ലയിലെ വിവിധ  അധ്യാപക പരിശീലനസ്ഥാപനങ്ങളില്‍ നിന്നുമായി നൂറിലധികം വിദ്യാര്‍ത്ഥികള്‍  പങ്കെടുത്ത ചടങ്ങില്‍ ഐ.റ്റി. ഇ പ്രിന്‍സിപ്പാള്‍ ശ്രീ. ബിനോജ്.റ്റി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീമതി നസിയ ഹിഷാം നന്ദിയും രേഖപ്പെടുത്തി.വിദ്യാര്‍ത്ഥികളായ ശ്രീ. നിവേദ് പി.എസ്, ശ്രീ. അനന്ദു പരേരി, ശ്രീമതി അര്‍ച്ചന ബാലചന്ദ്രന്‍ എന്നിവര്‍ നേതൃത്വം വഹിച്ചു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ബൈരക്കുപ്പ പാലം: കേന്ദ്രാനുമതിയായി.
  • 65 ഗ്രാം കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍
  • യുഡിഎഫിന്റെത് തൊഴിലാളികളോടും വനിതകളോടും സഹാനുഭൂതിയുള്ള സര്‍ക്കാര്‍: മന്ത്രി അഡ്വ.ടി.സിദ്ദിഖ്.
  • എസ്.എഫ്.ഐ നേതാവിന് സഹ നേതാക്കളുടെ മര്‍ദനം;നേതൃത്വത്തിനെതിരെ ആരോപണവുമായി എഫ്.ബി പോസ്റ്റുകള്‍
  • നൂറിലധികം മോഷണക്കേസുകളിലെ പ്രതി വയനാട്ടില്‍ പിടിയില്‍
  • നിരപരാധിയെന്ന് തെളിഞ്ഞു; ഒടുവില്‍ ഫിലോമിനക്ക് മോചനം
  • മുസ്‌ലിം യൂത്ത് ലീഗ് വയനാട് ജില്ലാ സമ്മേളനത്തിന് ഉജ്ജ്വല സമാപനം; ആവേശക്കടലായി മാനന്തവാടി; നഗരവീഥികളെ ഹരിതാഭമാക്കി യുവജന റാലി
  • മോദിയുടെ ഇസ്രായേല്‍ സ്‌നേഹം ഇന്ത്യന്‍ മൗലികതക്കെതിര്: മന്ത്രി കെ.എം ഷാജി
  • വയനാട് ജില്ലയില്‍ നവീകരിച്ച 16 അങ്കണവാടികള്‍ നാടിന് സമര്‍പ്പിച്ചു
  • വയനാട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട്; വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ക്വാറികള്‍ മണ്ണ് നീക്കം ചെയ്യല്‍ പ്രവര്‍ത്തികള്‍ക്ക് നിയന്ത്രണം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show