രാമായണ പരിക്രമണ തീര്‍ത്ഥയാത്ര നടത്തി.

പുല്‍പ്പള്ളി:രാമായണ പരിക്രമണ സമിതിയുടെ നേതൃത്വത്തില്‍ പുല്‍പ്പള്ളിയില്‍ പതിനാറാമത് രാമായണ പരിക്രമണ തീര്‍ത്ഥയാത്ര നടത്തി.കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായി സാമൂഹിക അകലം പാലിച്ചുകൊണ്ടായിരുന്നു പരിക്രമണ യാത്ര.രാവിലെ 5 മണിക്ക് പുല്‍പ്പള്ളി അയ്യപ്പ ക്ഷേത്രത്തില്‍ ഗണപതി ഹോമവും സീതാദേവി ലവകുശാ ക്ഷേത്രത്തില്‍ ദീപപ്രോജ്വലനത്തോടെയാണ് യാത്ര ആരംഭിച്ചത്.പരിക്രമണ യാത്ര എല്ലാം ക്ഷേത്രങ്ങളിലും ദര്‍ശനം നടത്തി ടൗണില്‍ സമാപിച്ചു.പി.എന്‍ രാജന്‍, വി.മധുമാസ്റ്റര്‍,വി.ആര്‍.സതീഷ്,പി.ആര്‍ സുബ്രഹ്മണ്യന്‍,പി.ആര്‍ സന്തോഷ് കുമാര്‍ ,കെ.കെസാജു,എം.കെ ശ്രീനിവാസന്‍,എന്‍.കൃഷ്ണക്കുറുപ്പ് എന്നിവര്‍ നേതൃത്വം നല്‍കി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍