OPEN NEWSER

Friday 04. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

സിവില്‍ സര്‍വീസ് പരീക്ഷ; റാങ്ക് ജേതാക്കളെ അനുമോദിച്ചു

  • S.Batheri
08 Aug 2020

 

ബത്തേരി :ഈ വര്‍ഷത്തെ ഇന്ത്യന്‍ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ 542 മത് റാങ്ക് നേടി യ ബത്തേരി നായ്ക്കട്ടി സ്വദേശി ഹസ്സന്‍ ഉസൈദിനേയും 553 ആം റാങ്ക് നേടിയ മഞ്ജു ചന്ദ്രനെയും സിപിഐഎം വയനാട് ജില്ലാ കമ്മിറ്റി അഭിനന്ദിച്ചു. ജില്ലാ സെക്രട്ടറി പി ഗഗാറിന്‍ ഉപഹാരം നല്‍കി.നായ്ക്കട്ടി സ്‌കൂളിലെ പ്രധാന അദ്ധ്യാപകനായ അസൈന്‍ മാസ്റ്ററുടെയും മുത്തങ്ങ ഗവണ്‍മെന്റ് എല്‍ പി സ്‌കൂള്‍ പ്രധാനഅധ്യാപികയായ സൈനബ യുടെയും മകനാണ് ഹസ്സന്‍ ഉസൈദ്,ഹോം ഗാര്‍ഡായ കാട്ടിക്കുളം ഓലിയോട് അറക്കല്‍രാമചന്ദ്രന്റെയും,പത്മയുടേയും മകളാണ് മഞ്ജു ചന്ദ്രന്‍. ശ്രീധന്യ സുരേഷിന് ശേഷം സിവില്‍ സര്‍വീസ് നേട്ടം കൈവരിച്ച് വയനാട് ജില്ലയ്ക്ക് അഭിനമായി മാറിയ ഇവര്‍ക്ക് എല്ലാവിധ ആശംസകളും നേതാക്കള്‍ നേര്‍ന്നു.ബത്തേരിയില്‍ നായ്ക്കട്ടിയില്‍ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ വിവി ബേബി,ജില്ലാ കമ്മിറ്റി അംഗം പി ആര്‍ ജയപ്രകാശ്, ഏരിയ സെക്രട്ടറി ബേബി വര്‍ഗീസ്,ശോഭന്‍കുമാര്‍ എന്നിവരും കാട്ടിക്കുളത്ത് ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ പി വി സഹദേവന്‍, സി കെ ശങ്കരന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

 

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • എട്ട് ലിറ്റര്‍ ചാരായവും, 45 ലിറ്റര്‍ വാഷും പിടികൂടി
  • സിപിഐ വയനാട് ജില്ലാ സമ്മേളനം നാളെ ആരംഭിക്കും
  • സിപിഐ വയനാട് ജില്ലാ സമ്മേളനം നാളെ ആരംഭിക്കും
  • കൊട്ടിയൂര്‍ ഉത്സവം; കര്‍ണാടക ഭക്തരുടെ കുത്തൊഴുക്ക് ;വൈശാഖോത്സവം നാളെ സമാപിക്കും
  • ജീവിതയാത്രയില്‍ പാതിയില്‍ മടങ്ങിയ ഷീജയ്ക്ക് നാടിന്റെ യാത്രാമൊഴി
  • വിദ്യാകിരണം: വയനാട് ജില്ലയിലെ 63% സ്‌കൂളുകളില്‍ ഭൗതിക സൗകര്യവികസനം പൂര്‍ത്തിയായി;സെപ്റ്റംബറോടെ ലക്ഷ്യമിടുന്നത് 72 %
  • സംസ്ഥാനത്ത് മഴ തുടരും; വടക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
  • വാഹനാപകടത്തില്‍ യുവാവ് മരിച്ചു
  • വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു; വേര്‍പാടില്‍ മനംനൊന്ത് നാട്
  • ചീങ്ങേരി മോഡല്‍ ഫാമില്‍ തൊഴിലാളികളെ നിയമിക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show