മുഖ്യമന്ത്രി രാജിവെക്കണം; യു ഡി എഫ് സത്യാഗ്രഹസമരം നടത്തി

കേണിച്ചിറ:സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്നും,കേസ് സി ബി ഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് യു ഡി എഫ് സംസ്ഥാനവ്യാപകമായി നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായി സുല്‍ത്താന്‍ബത്തേരി, നിയോജകമണ്ഡലത്തിലെ കേണിച്ചിറയില്‍ സത്യാഗ്രഹസമരം നടത്തി. കേണിച്ചിറയിലെ സ്വവസതിയില്‍ ഡി സി സി പ്രസിഡന്റ് ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ സത്യാഗ്രഹമനുഷ്ഠിച്ചു. സ്വര്‍ണക്കടത്ത് കേസ് അന്വേഷണം പുരോഗമിക്കും തോറും മുഖ്യമന്ത്രിയുടെ ഓഫീസിനും മന്ത്രിമാര്‍ക്കുമടക്കമുള്ള ബന്ധങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണെന്ന് സത്യാഗ്രഹസമരത്തില്‍ സംസാരിച്ച വിവിധ നേതാക്കള്‍ പറഞ്ഞു.
ഈ സാഹചര്യത്തില്‍ പിണറായി വിജയന് ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാനുള്ള അര്‍ഹതയില്ല. ചരിത്രത്തിലാദ്യമായാണ് ഒരു മുഖ്യമന്ത്രിയുടെ ഓഫീസ് സ്വര്‍ണക്കടത്തുകാരുടെ താവളമായി മാറിയിരിക്കുന്നത്. കള്ളക്കടത്തുമായി ബന്ധപ്പെട്ട് തീവ്രവാദബന്ധമുണ്ടെന്ന വിഷയത്തിലും തെളിവുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. കള്ളക്കളത്തുകാരുമായുള്ള സര്‍ക്കാരിലെ ചില മന്ത്രിമാരുടെയും, ഐ ടി സെക്രട്ടറിയുടെയും മറ്റും ബന്ധങ്ങള്‍ തെളിയിക്കുന്ന ചിത്രങ്ങളും മാധ്യമങ്ങളിലൂടെ പുറത്തുവന്ന് കഴിഞ്ഞു. ഈ സാഹചര്യത്തില്‍ ഒരു നിമിഷം പോലും മുഖ്യമന്ത്രിക്ക് അധികാരത്തില്‍ തുടരാനുള്ള അവകാശമില്ലെന്നും നേതാക്കള്‍ വ്യക്തമാക്കി. കേരളത്തിലെ പി എസ് സി നോക്കുകുത്തിയായി മാറിക്കഴിഞ്ഞു. യാതൊരു വിദ്യാഭ്യാസയോഗ്യതയുമില്ലാത്തവരെ പുറംവാതില്‍ വഴി നിയമനം നടത്തി ലക്ഷങ്ങള്‍ ശമ്പളം നല്‍കുമ്പോള്‍, പി എസ് സി ഉദ്യോഗാര്‍ത്ഥികള്‍ റാങ്ക് ലിസ്റ്റില്‍ കയറിപ്പറ്റിയിട്ടും ജോലിയില്ലാതെ കഷ്ടപ്പെടുകയാണ്. സംസ്ഥാനത്ത് കോടിക്കണക്കിന് രൂപയുടെ കരാറുകളാണ് യാതൊരു മാനദണ്ഡവും പാലിക്കാതെ വിദേശ കമ്പനികള്‍ക്ക് നല്‍കുന്നത്. സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഓരോ പദ്ധതിയിലും അഴിമതികള്‍ മാത്രമാണ് കാണാന്‍ സാധിക്കുന്നത്. സ്പ്രിംഗഌ, ബേവ്ക്യു, പമ്പയിലെ മണല്‍വാരല്‍ എന്നിങ്ങനെ യു ഡി എഫ് ഉയര്‍ത്തിക്കൊണ്ടുവന്ന ഓരോ ആരോപണങ്ങളും ശരിയാണെന്ന് പിന്നീട് തെളിയുകയായിരുന്നു. സംസ്ഥാനത്ത് കണ്‍സള്‍ട്ടന്‍സി രാജാണ് നടന്നുകൊണ്ടിരിക്കുന്നത്. റോഡ് പണിക്ക് വരെ കണ്‍സള്‍ട്ടന്‍സികള്‍ വെച്ച് സര്‍ക്കാര്‍ ജനങ്ങളുടെ പണം കൊള്ളയടിക്കുകയാണെന്നും നേതാക്കള്‍ പറഞ്ഞു.സത്യാഗ്രഹസമരത്തില്‍ കെ കെ അബ്രഹാം, പി വി ബാലചന്ദ്രന്‍, കെ എല്‍ പൗലോസ്, ടി മുഹമ്മദ്, എന്‍ എം വിജയന്‍, പി പി അയൂബ്, റസാഖ്, നിസി അഹമ്മദ്, എം സി സെബാസ്റ്റ്യന്‍ തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍