പടയാളികള്‍ക്കായി പടച്ചട്ട;ഫാര്‍മ്മ സിസ്റ്റുകള്ക്കായി ഫേസ് ഷീല്‍ഡ് വിതരണം ചെയ്തു
ബത്തേരി:കേരളാ പ്രൈവറ്റ് ഫാര്‍മ്മ സിസ്റ്റ് അസോസിയേഷന് (കെ.പി.പി എ ) വയനാട് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ വയനാട് ജില്ലയിലെ വര്‍ക്കിംഗ് ഫാര്മസിസ്റ്റ്കള്ക്കായി ഫേസ് ഷീല്‍ഡ് വിതരണം ചെയ്തു.മറ്റ് ആരോഗ്യ പ്രവര്‍ത്തകരെ പൊലെ തന്നെ ഹൈ റിസ്ക് വിഭാഗത്തില്‍ പെടുന്നവരാണ് മെഡിക്കല്‍ ഷോപ്പിലും ആശുപത്രികളിലും ജോലി ചെയ്യുന്ന ഫാര്‍മസിസ്റ്റുകള്‍.ജോലിയുടെ ഗൗരവം അധികാരികള്‍ വേണ്ടത്ര രീതിയില്‍ മനസ്സിലാക്കുന്നില്ലെങ്കിലും സാമൂഹ്യ പ്രതിബന്ധതയോടെ ജോലി ചെയ്യുന്ന ഫാര്‍മസിസ്റ്റുകളെ സംരക്ഷിക്കുന്നതിനുള്ള എളിയ പരിശ്രമമാണ് സംഘടന നടത്തുന്നത്.കേരള സ്റ്റേറ്റ് ഫാര്‍മസി കൗണ്‍സില്‍ അംഗം ഗലീലിയോ ജോര്‍ജ്ജ് ഫേസ് ഷീല്‍ഡ് വിതരണം ഉദ്ഘാടനം ചെയ്തു.ലിസാ കുര്യാക്കോസ് (റാണി മെഡിക്കല്‍ സ് ബത്തേരി ) ഏറ്റുവാങ്ങി കെ പി പി എ ജില്ലാ സെക്രട്ടറി ഹിരോഷി എം സ്വാഗതം ആശംസിച്ച ചടങ്ങിന് എല്സന് പോള്‍ ( സംസ്ഥാന കമ്മറ്റി അംഗം ) അദ്ധ്യക്ഷത വഹിച്ചുപി സി ഹേമചന്ദ്രന് ,മംഗളന്‍, സുരേഷ് ബാബു എന്നിവര്‍ സംസാരിച്ചു വസന്തകുമാരി നന്ദി പ്രകാശിപ്പിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍