പനമരം ക്ഷീരോല്പാദക സഹകരണ സംഘം ക്രമക്കേട് വിജിലന്‍സ് അന്വേഷിക്കണം: ക്ഷീര കര്‍ഷക കോണ്‍ഗ്രസ്
പനമരം:പനമരം ക്ഷീരോല്പാദക സഹകരണ സംഘത്തില്‍ ലക്ഷങ്ങളുടെ തിരിമറി ക്രമക്കേടും നടന്നു എന്നുള്ള മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ അടിയന്തരമായി നിലവിലുള്ള ഭരണസമിതിയുടെ കാലത്തു നടന്ന മുഴുവന്‍ ഇടപാടുകളും വിജിലന്‍സ് അന്വേഷിക്കണമെന്നും ഭരണസമിതി രാജിവെച്ച് വിജിലന്‍സ് അന്വേഷണത്തെ നേരിടണം എന്നും മാനന്തവാടി താലൂക്ക് ക്ഷീര കര്‍ഷക കോണ്‍ഗ്രസ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.യഥാര്‍ത്ഥ വസ്തുത അറിയുവാന്‍ സംഘം മെമ്പര്‍മാര്‍ക്ക് അവകാശമുണ്ടെന്നും മറ്റുള്ളവരെ തെറ്റിദ്ധരിപ്പിച്ചു അഴിമതി മൂടിവെക്കാന്‍ ആണ് ഉദ്ദേശമെങ്കില്‍ നീതി ലഭിക്കും വരെ പോരാടുമെന്നും ഭാരവാഹികള്‍ അറിയിച്ചു. പ്രസിഡണ്ട് സെബാസ്റ്റ്യന്‍ വെള്ളാ കുഴി, ജോര്‍ജ് ചൂരകുഴി ,ചാക്കോ തെന്നാശേരി ജോണ്‍ മുണ്ടുനടക്കന് തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍