വിദ്യാര്‍ത്ഥി വെള്ളക്കെട്ടില്‍ വീണ് മരിച്ചു
വരയാല്‍:വരയാല്‍ പാറത്തോട്ടം കുന്നുംപുറത്ത് വര്‍ഗീസിന്റേയും ,ഗിരിയുടേയും മകനും, മാനന്തവാടി ന്യൂമാന്‍സ് കോളേജ് ബിരുദ വിദ്യാര്‍ത്ഥിയുമായ നിഖില്‍ (19) ആണ് വെള്ളത്തില്‍ വീണു മരിച്ചത്.വീടിനോട് ചേര്‍ന്നുള്ള സ്വകാര്യ വ്യക്തിയുടെ കുളത്തില്‍ കാല് കഴുകാനായി ഇറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. കൂടെയുണ്ടായിരുന്ന കൂട്ടുകാര്‍ കുളത്തിനരികില്‍ ചെരിപ്പുകള്‍ കണ്ട് നടത്തിയ തിരച്ചിലിലാണ് വെള്ളത്തില്‍ മുങ്ങിയ നിലയില്‍ നിഖിലിനെ കണ്ടെത്തിയതെന്നാണ് വിവരം. തുടര്‍ന്ന് വരയാല്‍ സബ് സെന്ററില്‍ എത്തിച്ചുവെങ്കിലും മരിക്കുകയായിരുന്നു.പിന്നീട് മാനന്തവാടി സ്വകാര്യ ആശുപത്രിയിലെത്തിച്ചതിന് ശേഷം മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ധന്യ, നവ്യ എന്നിവര്‍ സഹോദരങ്ങളാണ്
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍