നിയന്ത്രണം വിട്ട പിക്കപ്പ് കടകളിലേക്ക് ഇടിച്ചു കയറി

മാനന്തവാടി:മാനന്തവാടി മുനിസിപ്പല്‍ ബസ് സ്റ്റാന്റ് പരിസരത്ത് നിയന്ത്രണം വിട്ട പിക്കപ്പ് കടകളിലേക്ക് ഇടിച്ചു കയറി കടകള്‍ ഭാഗികമായി തകര്‍ന്നു. ഇന്നു പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം.ഡ്രൈവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.വയനാടന്‍ ചായ പൊടികള്‍ എന്ന സ്ഥാപനത്തിനാണ് കാര്യമായ നാശനഷ്ടം സംഭവിച്ചത്. പരിസരത്തെ ഒന്ന് രണ്ട് സ്ഥാപനങ്ങള്‍ക്കും ചെറിയ നാശ നഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. കൂടാതെ റോഡരികിലുണ്ടായിരുന്ന ടെലിഫോണ്‍ പോസ്റ്റും തകര്‍ന്നു. വാഹനത്തിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. മാനന്തവാടിയില്‍ നിന്നും കോഴിക്കോടേക്ക് മീനെടുക്കുന്നതിനായി പോയ വാഹനമാണ് അപകടത്തില്‍ പെട്ടത്. എതിരെ വന്ന വാഹനത്തിന് അരിക് നല്‍കുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്ന് ഡ്രൈവര്‍ കണിയാരം സ്വദേശി വിഷ്ണു പറഞ്ഞു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍