വനിതാ നെഴ്സിനോട് നഗ്നത പ്രദര്‍ശനം ;പുരുഷ നെഴ്സിംഗ് അസിസ്റ്റന്റിനെതിരെ കേസ്
മാനന്തവാടി:മാനന്തവാടി ജില്ലാശുപത്രിയില്‍ കോവിഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന നെഴ്സിനോട് അശ്ലീല ചുവയോടെ നഗ്നത പ്രദര്‍ശനം നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ പുരുഷ നെഴ്സിംഗ് അസിസ്റ്റന്റിനെതിരെ മാനന്തവാടി പോലീസ് കേസെടുത്തു. ഔസേപ് എന്നയാള്‍ക്കെതിരെയാണ് സ്ത്രീത്വത്തിന് മാനഹാനി വരുത്തുന്ന രീതിയില്‍ പെരുമാറിയതിന് കേസ് രജിസ്റ്റര്‍ ചെയ്തത്. കോവിഡ് ഡ്യൂട്ടിക്കിടെ ഇരുവരും ഒരു മുറിയില്‍ വിശ്രമിക്കുമ്പോഴാണ് ഇയാള്‍ മോശമായി പെരുമാറിയതെന്നാണ് യുവതിയുടെ പരാതി. തുടര്‍ന്ന് സൂപ്രണ്ടിന് പരാതി നല്‍കുകയും , സൂപ്രണ്ട് പരാതി പോലീസിന് കൈമാറുകയും ചെയ്തു. തുടര്‍ന്ന് പരാതിക്കാരിയുടെ മൊഴിയെടുത്ത പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ഇയ്യാള്‍ക്കെതിരെ മുമ്പും സമാന പരാതി ഉണ്ടാകുകയും, വകുപ്പ് തല നടപടികള്‍ക്ക് വിധേയനാകുകയും ചെയ്തിട്ടുള്ളതാണ്. മികച്ച രീതിയില്‍ സേവന പ്രവര്‍ത്തനങ്ങളുമായി മറ്റ് ജീവനക്കാര്‍ പോകുമ്പോള്‍ ഒരാളില്‍ നിന്നും ഇത്തരത്തിലുള്ള വീഴ്ച സംഭവിച്ചതിനെതിരെ മറ്റ് ജീവനക്കാര്‍ക്കിടയില്‍ പ്രതിഷേധം ശക്തമാണ്. കുറ്റക്കാരനെതിരെ കര്‍ശന നടപടി വേണമെന്നാണ് ഇവരുടെ ആവശ്യം.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍