OPEN NEWSER

Thursday 15. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ജൂലൈ 10 ന് സംയുക്ത ട്രേഡ് യൂണിയന്‍ മോട്ടോര്‍ വാഹന പണിമുടക്ക്

  • Kalpetta
07 Jul 2020

 

കല്‍പ്പറ്റ:പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലയില്‍ ദിനംപ്രതി വര്‍ദ്ധനവ് നടത്തിക്കൊണ്ട് മോട്ടോര്‍ വ്യവസായത്തെയും തൊഴിലാളികളെയും സാധാരണ ജനങ്ങളെയും കൊള്ളയടിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ സംയുക്ത ട്രേഡ് യൂണിയന്‍ സംസ്ഥാന കമ്മറ്റി പ്രഖ്യാപിച്ച മോട്ടോര്‍ വാഹന പണിമുടക്ക് വിജയിപ്പിക്കാന്‍ സംയുക്ത ട്രേഡ് യൂണിയന്‍ വയനാട് ജില്ലാ കമ്മിറ്റി തീരുമാനിച്ചു.കോവിഡ് മഹാമാരി കാലത്ത് ഒരു നീതീകരണവുമില്ലാതെ കേന്ദ്ര സര്‍ക്കാര്‍ ദിവസം തോറും 60 പൈസ വീതം വര്‍ദ്ധിപ്പിച്ചു കൊണ്ടിരിക്കുന്ന നടപടി പ്രതിഷേധാര്‍ഹമാണ്.ഇതിനെതിരെ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ദ്ധന തടയുക, പെട്രോള്‍ഡീസല്‍ തുടങ്ങിയവ ജി.എസ്.ടി.യില്‍ ഉള്‍പ്പെടുത്തുക, ടാക്‌സി വാഹനങ്ങള്‍ക്ക് സബ്‌സിഡി നിരക്കില്‍ ഇന്ധനം നല്‍കുക, ഓട്ടോലൈറ്റ് മോട്ടോര്‍ നിരക്ക് പുതുക്കി നിശ്ചയിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് പണിമുടക്ക് സമരം നടത്തുന്നത്. ജൂലൈ 10 വെള്ളിയാഴ്ച രാവിലെ 6 മുതല്‍ 12 മണി വരെ നടക്കുന്ന പണിമുടക്ക് വിജയിപ്പിക്കാന്‍ മുഴുവന്‍ തൊഴിലാളി നേതാക്കളും പ്രവര്‍ത്തകരും രംഗത്തിറങ്ങണമെന്നും സംയുക്ത യൂണിയന്‍ ജില്ലാ കമ്മറ്റി അഭ്യര്‍ത്ഥിച്ചു.യോഗത്തില്‍ പി.പി. ആലി അധ്യക്ഷത വഹിച്ചു. കെ. സുഗതന്‍, പി.കെ. മൂര്‍ത്തി, സി.മൊയ്തീന്‍ കുട്ടി, സി.എസ് സ്റ്റാന്‍ലി, എന്‍.ഒ ദേവസ്യ തുടങ്ങിയവര്‍ പ്രസംഗിച്ചു

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • നഷ്ടമായത് കാര്‍ഷിക പൈതൃകത്തിന്റെ കാവല്‍ക്കാരനെ: സിപിഐഎം
  • ചെറുവയല്‍ രാമന്റെ വിയോഗം; അഗാധദുഃഖം രേഖപ്പെടുത്തി രാഹുല്‍ഗാന്ധിയും പ്രിയങ്കാഗാന്ധിയും
  • കോട്ടൂരില്‍ എം.ഡി.എം.എ പിടികൂടിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍ ; ഇതുവരെ നാല് പേര്‍ പിടിയിലായി
  • പത്മശ്രീ ചെറുവയല്‍ രാമന്റെ നിര്യാണത്തില്‍ സിപിഐ അനുശോചിച്ചു
  • ആധാര്‍ പുതുക്കലിന് പ്രത്യേക ക്യാമ്പുകള്‍ നടത്തും: വയനാട് ജില്ലാ കളക്ടര്‍
  • ചെറുവയല്‍ രാമന്റെ വിയോഗം കേരളത്തിന്റെ കാര്‍ഷിക മേഖലയ്ക്ക് തീരാനഷ്ടം: മുഖ്യമന്ത്രി വി.ഡി. സതീശന്‍
  • പത്മശ്രീ ചെറുവയല്‍ രാമന്റെ സംസ്‌കാരം നാളെ; രാവിലെ 9 മുതല്‍ കമ്മന നവോദയ സ്‌കൂളില്‍ പൊതുദര്‍ശനം
  • സ്ഥിരം കുറ്റവാളിക്കെതിരെ കാപ്പ ചുമത്തി നാടു കടത്തി
  • പത്മശ്രീ ചെറുവയല്‍ രാമന്റെ നിര്യാണത്തില്‍ മാനന്തവാടി എം.എല്‍.എ ഉഷാ വിജയന്‍ അനുശോചിച്ചു
  • നെല്‍വിത്തുകളുടെ കാവല്‍ക്കാരന്‍ പത്മശ്രീ ചെറുവയല്‍ രാമന്‍ വിടവാങ്ങി
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show