വയോധികന്റെ ജീര്‍ണ്ണിച്ച മൃതദേഹം വീട്ടിനുള്ളില്‍ കണ്ടെത്തി ; മനോവൈകല്യമുള്ള ഭാര്യയും മകനും മരണം പുറത്തറിയിക്കാത്തതാണ് കാരണം
പുല്‍പ്പള്ളി:പുല്‍പ്പള്ളിയില്‍ വയോധികന്റെ ജീര്‍ണ്ണിച്ച മൃതദേഹം വീട്ടിനുള്ളില്‍ കണ്ടെത്തി. ഏരിയാപ്പള്ളി കദവാകുന്ന് കാര്യംപാതി വേലായുധന് (70) ന്റെ നാല് ദിവസം പഴക്കമുള്ള മൃതദേഹമാണ് മുറിയിലെ കട്ടിലിനു മുകളില്‍ കണ്ടെത്തിയത് .മനോവൈകല്യമുള്ള ഭാര്യ അമ്മിണിയും, മകന് ഗംഗാധരനും വേലായുധന് മരിച്ച കാര്യം ആരോടും പറയാതിരുന്നതിനാലാണ് മരണവാര്‍ത്ത പുറത്തറിയാതിരുന്നത്. ഒടുവില്‍ വേലായുധനെ കാണാതിരുന്നതിനെ തുടര്‍ന്ന് അയല്‍വാസി വീട്ടിലെത്തി നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. പുല്‍പ്പള്ളി പോലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികള്‍ സ്വീകരിച്ചു. ബത്തേരി താലൂക്ക് ആശുപത്രി ഫോറന്‍സിക് സര്‍ജന്റെ നേതൃത്വത്തില്‍ മൃതദേഹം വീട്ടില്‍ വെച്ച് തന്നെ പോസ്റ്റു്മോര്ട്ടംമോര്ട്ടം ചെയ്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍