നാടന്‍ വാറ്റു ചാരായം പിടികൂടി
കണിയാമ്പറ്റ:വയനാട് ജില്ലാ പോലീസ് മേധാവി ആര്.ഇളങ്കോ ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ജില്ലാ നാര്‍കോട്ടിക് ഡിവൈഎസ്പി രജികുമാറിന്റെ നിര്‍ദ്ദേശ പ്രകാരം സബ് ഇന്‍സ്പെക്ടര്‍ ജോണ്സണ് കൊറിയയുടെ നേതൃത്വത്തില്‍ ജില്ലാ ആന്റി നാര്‍ക്കോട്ടിക് സ്പെഷല്‍ ആക്ഷന്‍ ഫോഴ്സും മീനങ്ങാടി പോലീസ് സ്റ്റേഷന് സബ് ഇന്‍സ്പെക്ടര്‍ പ്രേംദേവാസും സംഘവും സംയുക്തമായി കണിയാമ്പറ്റ മണല്‍വയല്‍ കരണിയിലെ വീട്ടില്‍ നിന്നും മൂന്ന് ലിറ്റര്‍ നാടന്‍ വാറ്റു ചാരായം പിടികൂടി.സംഭവുമായി ബന്ധപ്പെട്ട് മണല്‍വയല്‍ കരണി മഠത്തില്‍ വീട്ടില്‍ വി.സുരേന്ദ്രന് (60) നെ അറസ്റ്റ് ചെയ്തു.പരിശോധനയില്‍ വാറ്റുപകരണങ്ങളും പിടികൂടിയിട്ടുണ്ട്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍