നിയന്ത്രണം വിട്ട വാഹനം കടയിലേക്ക് ഇടിച്ച് കയറി

മാനന്തവാടി:മാനന്തവാടി മൈസൂര്‍ റോഡില്‍ നിയന്ത്രണം വിട്ട ഓമ്‌നി വാന്‍ വീല്‍ അലൈന്‍മെന്റ് കടയിലേക്ക് ഇടിച്ചു കയറി.വാനിലുണ്ടായിരുന്ന മൂന്ന് പേര്‍ക്ക് നിസ്സാര പരിക്ക് പറ്റി. പാണ്ടിക്കടവ് സ്വദേശി രമേശന്‍ (37), ഭാര്യ പത്മ (33), മകള്‍ ശ്രീക്കുട്ടി (ഒന്നര വയസ്) എന്നിവരെ സാറ്റലൈറ്റ് കേന്ദ്രമായ വിന്‍സെന്റ് ഗിരി ആശുപത്രിയില്‍ പ്രാവേശിപ്പിച്ചു.ചെറ്റപ്പാലത്തെ നിയ വീല്‍സിലേക്കാണ് വാഹനം ഇടിച്ച് കയറിയത്. ഇവിടെ സര്‍വ്വീസിനായി നിര്‍ത്തിയിട്ടിരുന്ന ഒരു കാറിനും സാരമായി കേടുപാടുകള്‍ സംഭവിച്ചു. കടയിലുണ്ടായിരുന്നവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍