പത്ത് വയസ്സുകാരന് മര്‍ദ്ദനം;അമ്മയും ബന്ധുവും അറസ്റ്റില്‍
കേണിച്ചിറ:പത്ത് വയസുകാരനായ മകനെ മര്‍ദിച്ചതായുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ അമ്മയേയും, ബന്ധുവിനേയും കേണിച്ചിറ പോലീസ് അറസ്റ്റ് ചെയ്തു. ചീയമ്പത്താണ് സംഭവം നടന്നത്. ഏഴ് വര്‍ഷമായി കുടുംബ വഴക്കിനെ തുടര്‍ന്ന് പിരിഞ്ഞു കഴിയുകയാണ് കുട്ടിയുടെ മാതാപിതാക്കള്‍. തുടര്‍ന്ന് പിതാവിനൊപ്പം താമസിക്കുന്ന മകനെ അവിടെയെത്തി മാതാവും, കൂടെയുണ്ടായിരുന്ന ബന്ധുവും മര്‍ദിച്ചതായാണ് പരാതി. ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം കേസെടുത്ത ഇരുവരേയും കോടതി മുമ്പാകെ വീഡിയോ കോണ്‍ഫറന്‍സ് വഴി ഹാജരാക്കുകയും, കോടതി പ്രതികളെ റിമാണ്ട് ചെയ്യുകയും ചെയ്തു.പരാതിക്കാരനായ കുട്ടിയെ തിരിച്ചറിയാനുതകുമെന്നതിനാല് പ്രതികളുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ല.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍