അരക്കോടിയോളം രൂപയുടെ കുഴല്‍ പണം പിടികൂടി;കൊടുവള്ളി സ്വദേശി അറസ്റ്റില്‍
മുത്തങ്ങ:വയനാട് ജില്ലാ പോലീസ് മേധാവി ആര്.ഇളങ്കോ ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് വയനാട് ജില്ലാ നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി വി രജികുമാറിന്റെ നിര്‍ദ്ദേശ പ്രകാരം ജില്ലാ ആന്റി നാര്‍ക്കോട്ടിക് സ്പെഷല്‍ ആക്ഷന്‍ ഫോഴ്സും, സുല്‍ത്താന്‍ ബത്തേരി പോലീസ് ഇന്‍സ്പെക്ടര്‍ ജി.പുഷ്പകുമാറും സംഘവും സംയുക്തമായി മൂലഹള്ളിക്കു സമീപം മുത്തങ്ങ അതിര്‍ത്തിയില്‍ നടത്തിയ വാഹന പരിശോധനയില്‍ കുഴല്‍ പണം പിടികൂടി. കെ.എല്‍ 57 റ്റി 4170 നമ്പര്‍ ഗുഡ്സ് ത്രീവീലര്‍ പച്ചക്കറി ഓട്ടോ റിക്ഷയില്‍ നിന്നും തക്കാളി പെട്ടിയില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന നാല്‍പ്പത്തിയെട്ടു ലക്ഷത്തി അറുപതിനായിരം രൂപയുടെ കുഴല്‍ പണമാണ് പിടികൂടിയത്. പണം കടത്തിയ കോഴിക്കോട് കൊടുവള്ളി നെല്ലാക്കണ്ടി ആവിലോറ സ്വദേശി ഷുക്കൂറിനെ കസ്റ്റഡിയിലെടുത്തു. ഇയാളെ മറ്റ് നടപടികള്‍ക്ക് ശേഷം വീഡിയോ കോണ്‍ഫറന്‍സ് വഴി ജഡ്ജി മുമ്പാകെ ഹാജരാക്കും
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍