പഴകിയതും പുഴുവരിച്ചതുമായ മത്സ്യം പിടികൂടി
പുല്‍പ്പള്ളി:ഗുഡ്സ് ഓട്ടോയില്‍ വില്‍പ്പനക്കായി കൊണ്ടുവന്ന പഴകിയതും പുഴുവരിച്ചതുമായ മത്സ്യങ്ങള്‍ പിടികൂടി.പാടിച്ചിറ ആരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.ആര് രഞ്ജു,ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ജിന്റോമോന് ജോയി എന്നിവരുടെ നേതൃത്വത്തിലാണ് 8 കിലോയോളം പഴകിയ മത്സ്യങ്ങള്‍ പിടികൂടി നശിപ്പിച്ചത്.ഇരിപ്പൂട് ഭാഗത്ത് വില്‍പ്പനക്കായി കൊണ്ടുവന്നപ്പോഴാണ് ആരോഗ്യ വകുപ്പ് മത്സ്യം പിടികൂടിയത്.പട്ടാണിക്കൂപ്പ് സ്വദേശി നൗഷാദിന്റെ പേരില്‍ പഴകിയ മത്സ്യം വിറ്റതിന്റെ പേരില്‍ ഫൈന്‍ ഈടാക്കി വരും ദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കാനുള്ള തയ്യാറെടുപ്പിലാണ് ആരോഗ്യ വകുപ്പ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍