OPEN NEWSER

Sunday 18. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

അനുജന്‍ ജ്യേഷ്ഠനെ വെട്ടിപരിക്കേല്‍പ്പിച്ചു

  • S.Batheri
29 Jun 2020

ബത്തേരി:ബത്തേരി കൈപ്പഞ്ചേരി സ്വദേശി തുലാമറ്റം ഫാരിസ് (24) നെയാണ് സഹോദരന്‍ ഇസ്മായില്‍ (22) വെട്ടി പരിക്കേല്‍പ്പിച്ചത്.  പരിക്കേറ്റ ഫാരിസ് ബത്തേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്ന് മൂന്നരയോടെ ബത്തേരി ഗ്യാസ് പമ്പിന് സമീപത്ത് വെച്ചാണ് സംഭവം. പെയിന്റിംഗ് ജോലിക്കാരനായ ഫാരിസിന്റെ കണ്ണൂര്‍ സ്വദേശിയായ സുഹൃത്ത് കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇവരുടെ വീട്ടില്‍ താമസിച്ചുവരികയായിരുന്നു.  ഫാരിസിന്റേയും, ഇസ്മായിലിന്റേയും വിവാഹം കഴിഞ്ഞതോടെ  സുഹൃത്തിനെ വീട്ടില്‍ താമസിപ്പിക്കാന്‍ പറ്റില്ലെന്ന് ഇസ്മായിലും ഇവരുടെ മാതാവും ഫാരിസിനോട് ആവശ്യപ്പെട്ടതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം.ഇതോടെ ഫാരിസ് അനുജന്‍ ഇസ്മായിലുമായി വാക്കുതര്‍ക്കമുണ്ടാവുകയായിരുന്നു.മുത്തങ്ങയില്‍ താമസിക്കുന്ന മൂത്ത സഹോദരന്റെ വീട്ടില്‍ പോയ ഇസ്മായിലിനെ അവിടെയെത്തി കഴിഞ്ഞദിവസം ഫാരിസ് വെല്ലുവിളിച്ചതായി പറയുന്നു.തുര്‍ന്ന് ഇന്ന് വൈകുന്നേരം കയ്യില്‍ ആയുധവുമായി എത്തിയ ഇസ്മായില്‍ ജ്യേഷ്ഠനെ വെട്ടുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. ഇസ്മായിലിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • നിരപരാധിയെന്ന് തെളിഞ്ഞു; ഒടുവില്‍ ഫിലോമിനക്ക് മോചനം
  • മുസ്‌ലിം യൂത്ത് ലീഗ് വയനാട് ജില്ലാ സമ്മേളനത്തിന് ഉജ്ജ്വല സമാപനം; ആവേശക്കടലായി മാനന്തവാടി; നഗരവീഥികളെ ഹരിതാഭമാക്കി യുവജന റാലി
  • മോദിയുടെ ഇസ്രായേല്‍ സ്‌നേഹം ഇന്ത്യന്‍ മൗലികതക്കെതിര്: മന്ത്രി കെ.എം ഷാജി
  • വയനാട് ജില്ലയില്‍ നവീകരിച്ച 16 അങ്കണവാടികള്‍ നാടിന് സമര്‍പ്പിച്ചു
  • വയനാട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട്; വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ക്വാറികള്‍ മണ്ണ് നീക്കം ചെയ്യല്‍ പ്രവര്‍ത്തികള്‍ക്ക് നിയന്ത്രണം
  • സൈബര്‍ സുരക്ഷ ബോധവല്‍ക്കരണ ശില്‍പ്പശാല സംഘടിപ്പിച്ചു
  • ഭക്ഷ്യ കമ്മീഷന്‍ അംഗം ഉന്നതികള്‍ സന്ദര്‍ശിച്ചു
  • രാജ്യത്തെ ആദ്യ മൃഗസംരക്ഷണ ദുരിതാശ്വാസ കേന്ദ്രം വയനാട് ജില്ലയില്‍ യാഥാര്‍ത്ഥ്യമാകുന്നു
  • ടൗണ്‍ഷിപ്പ്: രണ്ടാംഘട്ടത്തിലെ 149 വീടുകള്‍ പൂര്‍ത്തിയാവുന്നു
  • വിദേശ പഴവര്‍ഗ കൃഷി കാര്‍ഷിക സാമ്പത്തിക വിപ്ലവത്തിന് വഴിയൊരുക്കും: മന്ത്രി ടി. സിദ്ദീഖ്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show