കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചു;ബത്തേരി യൂണിയന് ബാങ്ക് നാളെ അടച്ചിടാന്‍ ഉത്തരവ്
ബത്തേരി:ആഗോളതലത്തില്‍ കോവിഡ് 19 മഹാമാരിയുടെ ദുരിതം തുടരുന്ന പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കോവിഡ് നിയന്ത്രണങ്ങള്‍ മറികടന്ന് പൊതുജനം തടിച്ചു കൂടുന്ന സാഹചര്യമുണ്ടാക്കിയ ബാങ്ക് അധികൃതര്‍ക്കെതിരെ ജില്ലാ ദുരന്ത നിവാരണ ചെയര്പേഴ്സന് കൂടിയായ ജില്ലാ കളക്ടര്‍ നടപടിയെടുത്തു. ബത്തേരി യൂണിയന് ബാങ്കിനെതിരെയാണ് നടപടിയെടുത്തത്. നാളെ (30.06.20) ബാങ്ക് അടച്ചിടാനാണ് കളക്ടര്‍ ഉത്തരവിട്ടത്.ഗുണഭോക്താക്കള്‍ ബാങ്കിനു മുന്നില്‍ തടിച്ചു കൂടാതിരിക്കാനുള്ള മുന്‍കരുതലും, മറ്റ് സുരക്ഷാ നടപടികളും സ്വീകരിച്ചതിന് ശേഷം മാത്രമേ ബാങ്ക് തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടുള്ളൂവെന്ന് ഉത്തരവില്‍ പറയുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍