ലോറി വാടക വര്‍ദ്ധിപ്പിക്കണം: ഡബ്ല്യു.ഡി.എല്‍.ഒ.ഡബ്ല്യു.എ
ബത്തേരി:ലോറി വാടക വര്‍ദ്ധിപ്പിക്കണമെന്ന് വയനാട് ജില്ലാ ലോറി ഓണേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന് ആവശ്യപ്പെട്ടു.തുടര്‍ച്ചയായ പതിനേഴ് ദിവസമായി പെട്രോള്‍ ഡീസല്‍ വിലയില്‍ പത്ത് രൂപയോളം വിലവര്‍ദ്ധനവ് വന്നിരിക്കുകയാണ്.ഒരു ന്യായീകരണവുമില്ലാത്ത ഈ വില വര്‍ദ്ധനവില്‍ വയനാട് ജില്ലാ ലോറി ഓണേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന് കടുത്ത പ്രതിഷേധം രേഖപ്പെടുത്തി.കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വില കുറക്കാനുള്ള യാതൊരു നടപടിയും സ്വീകരിച്ചു വരുന്നതായി കാണുന്നില്ല.കേന്ദ്ര സര്‍ക്കാര്‍ എക്സൈസ് തീരുവയിലൂടേയും സംസ്ഥാന സര്‍ക്കാരുകള്‍ വില്‍പ്പന നികുതിയിലൂടേയും പണം വാരിക്കൂട്ടാനാണ് ശ്രമിച്ചു വരുന്നതെന്നും ഡബ്ല്യു.ഡി.എല്‍.ഒ.ഡബ്ല്യു.എ ആരോപിച്ചുഈ ലോക്ക് ഡൗണ്‍ കാലത്ത് നാട് പട്ടിണിയിലാവാതിരിക്കാന്‍ ജീവിതം തന്നെ നാടിന് സമര്‍പ്പിച്ചിരിക്കുകയാണ് ലോറി ഉടമകളും തൊഴിലാളികളും.ലോക്ക് ഡൗണില്‍ തൊഴില്‍ നഷ്ടവും വരുമാന നഷ്ടവും മൂലം പൊറുതിമുട്ടിയ ലോറിയുടമകളുടെ ചുമലിലേക്കാണ് ഡീസല്‍ വില വര്‍ദ്ധനവ് ഇടിതീ പോലെ വന്നു വീണിരിക്കുന്നത്.ആയതിനാല്‍ ഇനി ലോറി വാടക വര്‍ദ്ധിപ്പിച്ച് കൊണ്ടല്ലാതെ ലോറി സര്‍വ്വീസ് നടത്തി കൊണ്ടുപോകാന്‍ സാധിക്കില്ല.അതുകൊണ്ട് വാടക വര്‍ദ്ധനവുമായി വ്യാപാരി വ്യവസായി സമുഹവും ഏജന്‍സീസ് യൂണിയനുകളും ലോറി തൊഴിലാളികളും ഇതുമായി ബന്ധപ്പെട്ട മറ്റെല്ലാവരും സഹകരിക്കണമെന്ന്വയനാട് ജില്ലാ ലോറി ഓണേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന് ജില്ലാ പ്രസിഡണ്ട് അഹമ്മദ് സി.എം ജനറല്‍ സെക്രട്ടറി എന്‍.എന്‍.പ്രസാദ്,ജില്ലാ ട്രഷറര്‍ ഒ.പി. ഐസക്ക് സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു .
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍