പ്രവാസികളോടുള്ള അവഗണന;യുഡിഎഫ് സത്യാഗ്രഹ സമരം നടത്തി
ബത്തേരി:പ്രവാസികളെ നാട്ടിലെത്തിക്കാന്‍ കൂടുതല്‍ ചാര്‍ട്ടേഡ് ഫ്ളൈറ്റുകള്‍ അനുവദിക്കുക,പ്രവാസികള്‍ക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കുക,ആദ്യഘട്ടമായി പ്രവാസികള്‍ക്ക് അയ്യായിരം രൂപ വീതം സഹായധനം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് യു.ഡി.എഫ് സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലം യു ഡി.എഫ് കമ്മറ്റിയുടെ നേതൃത്വത്തില്‍ സ്വതന്ത്ര മൈതാനിയില്‍ സത്യാഗ്രഹ സമരം നടത്തി.പ്രവാസി സമൂഹത്തോട് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ചു നടന്ന സത്യാഗ്രഹ സമരം ഡി.സി.സി പ്രസിഡന്റ് ഐ.സി. ബാലകൃഷ്ണന് എം.എല്‍ എ ഉദ്ഘാടനം ചെയ്തു. പിറന്ന മണ്ണിലെത്താനുള്ള പ്രവാസികളുടെ അവകാശം നിഷേധിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് അപഹാസ്യമാണന്ന് അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് നിയോജക മണ്ഡലം ചെയര്മാന് കെ.കെ. ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു.
കെ.പി.സി.സി വൈസ് പ്രസിഡന്റ് കെ.സി. റോസക്കുട്ടി മുഖ്യപ്രഭാഷണം നടത്തി.കെ.എല്‍ പൗലോസ്,പി പി അയ്യൂബ്,സി.പി. വര്‍ഗീസ്, അബ്ദുളള മാടക്കര, എന്‍.എം വിജയന്,ആര് പി.ശിവദാസ് ,എന്‍.സി കൃഷ്ണകുമാര്‍,നിസി അഹമ്മദ്,ഷബീര്‍ കെ.എം. വര്‍ഗീസ്, റ്റിജി ചെറുതോട്ടില്‍, ബാബു പഴുപ്പത്തൂര്‍,സി.കെ ഹാരിഫ്,ശ്രീജി ജോസഫ് ,കെ അഹമ്മദ് കുട്ടി,സി.ടി ചന്ദ്രന്,പി ഉസ്മാന്, സമദ് കണ്ണിയന്‍, അസീസ് വേങ്ങൂര്‍,റിയാസ് കല്ലുവയല്‍, ഗഫൂര്‍ ഓടപ്പള്ളം പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍