വനത്തില്‍ പ്ലാവ് മാവ് തൈകള്‍ നട്ടു
പുല്‍പ്പള്ളി:വനത്തില്‍ വന്യമൃഗങ്ങള്‍ക്ക് തീറ്റയൊരുക്കുന്നതിനായി വയനാട് സിറ്റി ക്ലബ്ബിന്റെ നേതൃത്വത്തില്‍ ചെതലയം റേയ്ഞ്ചിലെ പാതിരി ഫോറസ്റ്റ് സെക്ഷന്‍ വനത്തില്‍ വനംവകുപ്പിന്റെ സഹകരണത്തോടെ പ്ലാവിന് തൈകളും മാവിന് തൈകളും നട്ടു.വന്യമൃഗങ്ങള്‍ തീറ്റ തേടി കൃഷിയിടങ്ങളിലിറങ്ങുന്നത് വ്യാപകമാകുന്നത് മൂലം കാര്‍ഷിക വിളകള്‍ വ്യാപകമായി നശിപ്പിക്കുന്നതിന് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് വനത്തില്‍ വൃക്ഷതൈകള്‍ നട്ട് വനത്തില്‍ തന്നെ തീറ്റയൊരുക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ചെതലയം റേയ്ഞ്ച് ഓഫീസര്‍ ശശികുമാര്‍ നിര്‍വ്വഹിച്ചു.ഡെപ്യൂട്ടി റേയ്ഞ്ചര്‍ സുനില്‍കുമാര്‍, എന്‍.യു. ഉലഹന്നാന്, ടി.ജെ. മാത്യു, ജോസ് നെല്ലേടം, പി.എ. ഡിവന്‍സ്, സി.ഡി. ബാബു എന്നിവര്‍ നേതൃത്വം നല്കി
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍