ചൈനയുടെ പതാക കത്തിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രധിഷേധിച്ചു
ബത്തേരി:അതിര്‍ത്തി ലംഘിച്ച് ചൈനീസ് പട്ടാളം നടത്തിയ അക്രമത്തില്‍ മേജര്‍ അടക്കമുള്ള ഇന്ത്യന്‍ പട്ടാളക്കാര്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ചും രാജ്യ സുരക്ഷാ കാര്യത്തില്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ അലംഭാവത്തിലുള്ള ആശങ്ക പ്രകടിപ്പിച്ചും യൂത്ത് കോണ്‍ഗ്രസ് സുല്‍ത്താന്‍ ബത്തേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്തത്തില്‍ ചൈനയുടെ പതാക കത്തിച്ച് പ്രതിഷേധിച്ചു.പ്രതിഷേധ പരിപാടി കെ എസ് യു സംസ്ഥാന സെക്രട്ടറി ലയണല്‍ മാത്യു ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് വി എം യൂനുസ് അലി അധ്യക്ഷനായിരുന്നു.ഷമീര്മാണിക്യം.വൈ രഞ്ജിത്ത്,ഹാരിസ് കല്ലുവയല്‍,മിന്‍ഷാദ് ഖാന്,ജോഷി വേങ്ങൂര്‍ അനന്ദു രാജീവ് ,വിവേക് എന്നിവര്‍ നേതൃത്വം നല്കി
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍