OPEN NEWSER

Wednesday 02. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ആദിവാസി കോളനികളിലെ വിദ്യാര്‍ത്ഥികള്‍ക്ക്  ഓണ്‍ലൈന്‍ പഠനസൗകര്യമൊരുക്കി

  • S.Batheri
15 Jun 2020

 

ചെതലയം:ചെതലയം റെയിഞ്ചിലെ പത്തോളം ആദിവാസി കോളനികളില്‍ ഓണ്‍ലൈന്‍ പഠനസൗകര്യം ഒരുക്കുന്ന പദ്ധതിയുടെ ഉദ്ഘാടന ചടങ്ങ് പാതിരി റിസര്‍വ്വിലെ കുണ്ടുവാടി കോളനിയില്‍ നടന്നു.പി.സി.സി. എഫ് ദേവേന്ദ്രനാഥ് വര്‍മ്മ ചടങ്ങ് ഉദ്ഘാടനം ചെയ്തു.നോര്‍ത്തേണ്‍ സര്‍ക്കിള്‍ സി.സി.എഫ് കെ.കാര്‍ത്തികേയന്‍ ഐ.എഫ്.എസ്,ഡോ.ആര്‍.ആടല്‍അരശന്‍ ഐ.എഫ്.എസ്,ഡി.എഫ്.ഒ മാരായ രമേശ് ബിഷ്‌ണോയ് ഐ.എഫ്.എസ്,ധനേഷ് കുമാര്‍, പി.രഞ്ജിത് കുമാര്‍, റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ടി.ശശികുമാര്‍, വാര്‍ഡ് മെമ്പര്‍ പ്രേമവല്ലി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.പുല്‍പ്പള്ളി, ഇരുളം സ്‌റ്റേഷനുകളിലെ കുണ്ടുവാടി, ചെഞ്ചടി, ഉദയക്കര, വണ്ടിക്കടവ്, മൂടക്കൊല്ലി, വാരച്ചാന്‍ കുന്ന്, തെങ്ങുമ്മൂട് കുന്ന് എന്നിങ്ങനെ പത്ത് സ്ഥലങ്ങളില്‍ വ്യത്യസ്ത കോളനികളിലെ കുട്ടികള്‍ക്ക് എളുപ്പം എത്തിച്ചേരാവുന്ന വിധത്തില്‍ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കറണ്ട്, കേബിള്‍ എന്നിങ്ങനെ അടിസ്ഥാന സൗകര്യങ്ങളും, ടി.വി യും ഏര്‍പ്പെടുത്തുന്നതിനായി വിവിധ സന്നദ്ധ സേവകരുടെ കരുതലും വനം വകുപ്പിനൊപ്പം ഉണ്ടായിരുന്നു. ഇതില്‍ 8 ടി.വി കള്‍ വി.ഗാര്‍ഡ് ഫൗണ്ടേഷന്‍ (CSR Committee) ആണ് നല്‍കിയിരിക്കുന്നത്.കൊറോണ മൂലം പഠനം മുടങ്ങിയ ഏതാണ്ട് ആയിരത്തോളം കുട്ടികള്‍ക്ക് ഈ ഉദ്യമം വഴി ഗുണം ലഭിക്കും.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വാഹനാപകടത്തില്‍ യുവാവ് മരിച്ചു
  • വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു; വേര്‍പാടില്‍ മനംനൊന്ത് നാട്
  • ചീങ്ങേരി മോഡല്‍ ഫാമില്‍ തൊഴിലാളികളെ നിയമിക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍
  • ബീനാച്ചി എസ്‌റ്റേറ്റ് പട്ടയ പ്രശ്‌നം പരിഹരിക്കാന്‍ മധ്യപ്രദേശ് സര്‍ക്കാരുമായി സംയുക്ത പഠനം നടത്തും: മുഖ്യമന്ത്രി പിണറായി വിജയന്‍.
  • മാരക മയക്കുമരുന്നായ മെത്താഫിറ്റാമിനുമായ യുവാവ് പിടിയില്‍
  • സംസ്ഥാനത്ത് ഇടത്തരം മഴ തുടരാന്‍ സാധ്യത
  • കുറുവ ഒഴികെയുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ തുറക്കാന്‍ അനുമതി;യന്ത്രമുപയോഗിച്ചുള്ള മണ്ണ് ഖനനത്തിന് നിയന്ത്രണം തുടരും
  • ജൈവ സന്തുലിതാവസ്ഥ നിലനിര്‍ത്തി മനുഷ്യനും മറ്റ് ജീവജാലങ്ങള്‍ക്കും നിലനില്‍പ്പ് ഉറപ്പാക്കണം: മന്ത്രി ഒ.ആര്‍ കേളു
  • അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം സാമൂഹികസാംസ്‌ക്കാരിക ഉന്നമനം കൈവരിക്കണം: മന്ത്രി ഒ.ആര്‍ കേളു
  • പുഴുവരിച്ച പോത്തിറച്ചി വില്‍പ്പന നടത്തിയെന്ന പരാതി; സ്ഥാപനം അടച്ചുപൂട്ടിച്ചു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show