OPEN NEWSER

Thursday 14. Aug 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കോവിഡ് പ്രതിരോധം: ആരോഗ്യകേരളം നിയമിച്ചത് 335 അധിക ജീവനക്കാരെ

  • Ariyippukal
15 Jun 2020

കല്‍പ്പറ്റ:കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനായി 31 മെഡിക്കല്‍ ഓഫിസര്‍മാരടക്കം ആരോഗ്യകേരളം വയനാട് വിവിധ ആരോഗ്യസ്ഥാപനങ്ങളില്‍ നിയമിച്ചത് 335 അധിക ജീവനക്കാരെ. സ്റ്റാഫ് നഴ്‌സ് 95, സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍2, സൈക്കോ സോഷ്യല്‍ കൗണ്‍സലര്‍2, സ്റ്റാറ്റിസ്റ്റിഷ്യന്‍2, ഫാര്‍മസിസ്റ്റ് 28, ലാബ് ടെക്‌നീഷ്യന്‍ 16, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ 35, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് 13, ഡാറ്റ എന്‍ട്രി ഓപറേറ്റര്‍5, നഴ്‌സിങ് അസിസ്റ്റന്റ്36, പാര്‍ട്ട്‌ടൈം സ്വീപ്പര്‍24, ക്ലീനിങ് സ്റ്റാഫ് 37, െ്രെഡവര്‍ 9 എന്നിങ്ങനെയാണ് പുതിയ നിയമനങ്ങള്‍. ആരോഗ്യകേരളം ജില്ലാ ഓഫിസ് നേരിട്ടും ബന്ധപ്പെട്ട ആരോഗ്യകേന്ദ്രങ്ങള്‍ തയ്യാറാക്കിയ ലിസ്റ്റ് പ്രകാരം അതാതു സ്ഥാപനങ്ങള്‍ വഴിയുമാണ് നിയമന നടപടികള്‍ പുരോഗമിക്കുന്നതെന്ന് ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ബി അഭിലാഷ് അറിയിച്ചു. ആരോഗ്യസ്ഥാപനങ്ങള്‍ കൂടിക്കാഴ്ച നടത്തി തിരഞ്ഞെടുത്തവര്‍ക്കുള്ള പ്രതിഫലവും ആരോഗ്യകേരളം വയനാടാണ് നല്‍കുന്നത്.

     മാനന്തവാടി ജില്ലാ ആശുപത്രിയില്‍ രണ്ട് മെഡിക്കല്‍ ഓഫിസര്‍മാരടക്കം 23 ജീവനക്കാരെയാണ് അധികം നിയമിച്ചത്. ആറ് സ്റ്റാഫ് നഴ്‌സും നാലു ഫാര്‍മസിസ്റ്റും രണ്ടു ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറും ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സും ഇതിലുള്‍പ്പെടും. മൂന്നു െ്രെഡവര്‍മാരെയും നിയമിച്ചിട്ടുണ്ട്. സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ മൂന്നു മെഡിക്കല്‍ ഓഫിസര്‍മാരടക്കം 35 ജീവനക്കാരെ അധികമായി നിയമിച്ചു. 20 സ്റ്റാഫ് നഴ്‌സ്, ഫാര്‍മസിസ്റ്റ്, ലാബ് ടെക്‌നീഷ്യന്‍, ജെ.പി.എച്ച്.എന്‍, നാലു നഴ്‌സിങ് അസിസ്റ്റന്റ്, രണ്ടു പി.ടി.എസ്, രണ്ടു ക്ലീനിങ് ജീവനക്കാര്‍, െ്രെഡവര്‍ പുതുതായി ഇവിടെ ജോലിയില്‍ പ്രവേശിച്ചു. ജില്ലാ ആശുപത്രിയിലെ വിവിധ വിഭാഗങ്ങള്‍ താല്‍ക്കാലികമായി പ്രവര്‍ത്തിക്കുന്ന കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ 42 ജീവനക്കാരെയാണ് നിയമിച്ചത്. മെഡിക്കല്‍ ഓഫിസര്‍3, സ്റ്റാഫ് നഴ്‌സ്11, ഫാര്‍മസിസ്റ്റ്4, ലാബ് ടെക്‌നീഷ്യന്‍3, ജെ.എച്ച്.ഐ2, ജെ.പി.എച്ച്.എന്‍2, നഴ്‌സിങ് അസിസ്റ്റന്റ്6, പി.ടി.എസ്2, ക്ലീനിങ് സ്റ്റാഫ്8, െ്രെഡവര്‍1 എന്നിങ്ങനെയാണ് സ്റ്റാഫ് പാറ്റേണ്‍. പൊരുന്നന്നൂര്‍, പനമരം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളില്‍ മൂന്നു വീതവും വൈത്തിരി താലൂക്ക് ആശുപത്രിയില്‍ മൂന്നും മീനങ്ങാടി സി.എച്ച്.സി, അപ്പപ്പാറ കുടുംബാരോഗ്യകേന്ദ്രം എന്നിവിടങ്ങളില്‍ രണ്ടുവീതവും വെള്ളമുണ്ട, പേര്യ, മേപ്പാടി സി.എച്ച്.സികള്‍, മൂപ്പൈനാട്, ബേഗൂര്‍, കോട്ടത്തറ, ചീരാല്‍, കാപ്പുകുന്ന്, ചെതലയം, പടിഞ്ഞാറത്തറ പി.എച്ച്.സികള്‍ എന്നിവിടങ്ങളില്‍ ഒന്നു വീതവും മെഡിക്കല്‍ ഓഫിസര്‍മാരെ നിയമിച്ചു.

     വിവിധ ആരോഗ്യകേന്ദ്രങ്ങളില്‍ നിയമിച്ച ജീവനക്കാരുടെ എണ്ണം: വൈത്തിരി താലൂക്ക് ആശുപത്രി25, മീനങ്ങാടി സി.എച്ച്.സി18, പൊരുന്നന്നൂര്‍ സി.എച്ച്.സി16, വെള്ളമുണ്ട സി.എച്ച്.സി8, തരിയോട് സി.എച്ച്.സി6, മൂപ്പൈനാട് പി.എച്ച്.സി6, പനമരം സി.എച്ച്.സി18, തൊണ്ടര്‍നാട് പി.എച്ച്.സി6, ബേഗൂര്‍ പി.എച്ച്.സി13, കാപ്പുകുന്ന് പി.എച്ച്.സി3, കോട്ടത്തറ പി.എച്ച്.സി2, കുറുക്കന്മൂല പി.എച്ച്.സി2, ചുള്ളിയോട് പി.എച്ച്.സി3, പാക്കം പി.എച്ച്.സി5, വരദൂര്‍ പി.എച്ച്.സി8, നല്ലൂര്‍നാട് സി.എച്ച്.സി6, മേപ്പാടി സി.എച്ച്.സി10, പേര്യ സി.എച്ച്.സി7, ചീരാല്‍ പി.എച്ച്.സി5, മുള്ളന്‍കൊല്ലി പി.എച്ച്.സി2, പുല്‍പ്പള്ളി സി.എച്ച്.സി6, ചെതലയം പി.എച്ച്.സി6, പൊഴുതന എഫ്.എച്ച്.സി5, അപ്പപ്പാറ എഫ്.എച്ച്.സി6, നൂല്‍പ്പുഴ എഫ്.എച്ച്.സി14, അമ്പലവയല്‍ സി.എച്ച്.സി13, വാഴവറ്റ പി.എച്ച്.സി6, വെങ്ങപ്പള്ളി എഫ്.എച്ച്.സി1, പടിഞ്ഞാറത്തറ പി.എച്ച്.സി1, എടവക പി.എച്ച്.സി2, ജില്ലാ മെഡിക്കല്‍ ഓഫിസ്/ഐ.ഡി.എസ്.പി6.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വയനാട് ജില്ലയിലെ ക്വാറികളുടെ പ്രവര്‍ത്തന നിരോധനം പിന്‍വലിച്ചു; വാളാട് വില്ലേജിലുള്ള ക്വാറിയ്ക്ക് നിയന്ത്രണം തുടരും
  • ലക്ഷങ്ങളുടെ വിസ തട്ടിപ്പ്; പ്രതിയെ അറസ്റ്റ് ചെയ്തു
  • യുവാവ് വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു
  • സംസ്ഥാന കര്‍ഷക അവാര്‍ഡ്; അഭിമാന നേട്ടവുമായി മീനങ്ങാടി ഗ്രാമപഞ്ചായത്ത്.
  • വയനാട്ടില്‍ 52 വോട്ടര്‍മാര്‍ക്ക് ഒരു അഡ്രസ്, വണ്ടൂര്‍, ഏറനാട് മണ്ഡലങ്ങളില്‍ കള്ളവോട്ട് നടന്നെന്ന ആരോപണവുമായി ബിജെപി
  • സ്വാതന്ത്ര്യദിനാഘോഷം; വയനാട് ജില്ലയില്‍ സുരക്ഷാ പരിശോധന ശക്തം
  • സ്വാതന്ത്ര്യദിനാഘോഷം; വയനാട് ജില്ലയില്‍ സുരക്ഷാ പരിശോധന ശക്തം
  • റീജ്യനല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി യോഗത്തില്‍ പുതിയ ബസ് സര്‍വീസുകള്‍ക്കായി 79 അപേക്ഷകള്‍; കെഎസ്ആര്‍ടിസിയുടെ രണ്ട് പുതിയ പെര്‍മിറ്റ് അപേക്ഷകളും യോഗം പരിഗണിച്ചു
  • തൊണ്ടര്‍നാട് തൊഴിലുറപ്പ് അഴിമതി; വയനാട് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും
  • തോട്ടഭൂമി വാങ്ങി സാമ്പത്തിക തട്ടിപ്പ്; മുസ്ലീം ലീഗ് ജനങ്ങളോട് മറുപടി പറയണം: സിപിഐഎം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show