OPEN NEWSER

Monday 24. Nov 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വിദ്യാര്‍ത്ഥികള്‍ക്ക് പഠനസൗകര്യമൊരുക്കി ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ. 

  • S.Batheri
14 Jun 2020

പുല്‍പ്പള്ളി:ഓണ്‍ലൈന്‍ സൗകര്യമില്ലാത്തത് മൂലം പഠനം മുടങ്ങി ദുരിതത്തിലായ വിദ്യാര്‍ത്ഥികള്‍ക്ക് സൗകര്യമൊരുക്കി ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ. ആദിവാസി കോളനികളിലും, മറ്റ് പഠനകേന്ദ്രങ്ങളിലും, ഒറ്റപ്പെട്ടുകിടക്കുന്ന വീടുകളിലുമുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് എം എല്‍ എ സ്മാര്‍ട്ട് ടി വി നല്‍കിയത്.ഓണ്‍ലൈന്‍ പഠനസൗകര്യമില്ലെന്ന് വിവിധ സ്‌കൂളുകളിലെ അധ്യാപകരില്‍ നിന്നും അറിഞ്ഞതോടെയാണ് അത്തരത്തില്‍ പഠനം നടത്താനാവാതെ ബുദ്ധിമുട്ടിലായ വിദ്യാര്‍ത്ഥികള്‍ക്ക് ഐ സി ബാലകൃഷ്ണന്‍ ടി വി നല്‍കിയത്. സ്വന്തം നിലയിലും, മറ്റ് സഹപ്രവര്‍ത്തകരുടെ സഹായത്തോടെയുമാണ് ടി വി നല്‍കിവരുന്നത്. വെള്ളിയാഴ്ചയാണ് പദ്ധതിക്ക് തുടക്കമിട്ടത്. പുല്‍പ്പള്ളി മേഖലയിലെ വിവിധ ഭാഗങ്ങളില്‍ പതിനഞ്ചോളം ടി വിയാണ് നല്‍കിയത്. വരുംദിവസങ്ങളില്‍ നിയോജകമണ്ഡലത്തിലെ മറ്റ് പ്രദേശങ്ങളിലും ഓണ്‍ലൈന്‍ വിദ്യാഭ്യാസം മുടങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് എം എല്‍ എ ടി വി എത്തിക്കും. വെള്ളിയാഴ്ച മരക്കടവ് സ്‌കൂള്‍, മുള്ളന്‍കൊല്ലി ഇരുപ്പൂട് പഠനകേന്ദ്രം, കാപ്പിക്കുന്ന്, കോളറാട്ടുകുന്ന്, സുരഭിക്കവല തുടങ്ങിയ പ്രദേശങ്ങളിലാണ് എം എല്‍ എ നേരിട്ടെത്തി ടെലിവിഷനുകള്‍ നല്‍കിയത്. ഡി ടി എച്ച് ഉള്‍പ്പെടെയുള്ള സൗകര്യങ്ങളാണ് എം എല്‍ എയുടെ നേതൃത്വത്തില്‍ ഏര്‍പ്പെടുത്തിയത്. ഇതോടെ പഠനം മുടങ്ങിയ നിരവധി വിദ്യാര്‍ത്ഥികള്‍ക്കാണ് ഓണ്‍ലൈന്‍ സൗകര്യം ലഭ്യമായത്. വിവിധ സ്ഥലങ്ങളില്‍ നടന്ന വിതരണോദ്ഘാടനം ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ െ്രെടബല്‍ പ്രൊമോട്ടര്‍ രഘുവിന് നല്‍കി നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന്‍, ജില്ലാപഞ്ചായത്ത് അംഗം വര്‍ഗീസ് മുരിയന്‍കാവില്‍, ഗ്രാമപഞ്ചായത്തംഗം മോളി ജോസ്, ബിജു പുലക്കൊടിയില്‍, എന്‍ യു ഉലഹന്നാന്‍ തുടങ്ങിയവര്‍ സംസാരിച്ചു. മരക്കടവ് ഗവ. എല്‍ പി സ്‌കൂളില്‍ നടന്ന വിതരോദ്ഘാടനച്ചടങ്ങില്‍ ജോസഫ് പെരുവേലി അധ്യക്ഷനായിരുന്നു. ഗ്രാമപഞ്ചായത്തംഗങ്ങളായ പി വി സെബാസ്റ്റ്യന്‍, തോമസ് പാഴൂക്കാല, ജോയി വാഴയില്‍,  ബിന്‍സി ടീച്ചര്‍ എന്നിവര്‍ നേതൃത്വം നല്‍കി. കാപ്പിക്കുന്ന് പഠനകേന്ദ്രത്തില്‍ നടന്ന ഉദ്ഘാടനച്ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് അധ്യക്ഷയായിരുന്നു. ഗ്രാമപഞ്ചായത്തംഗം സജി റെജി നേതൃത്വം നല്‍കി. സുരഭിക്കവലയില്‍ നടന്ന ചടങ്ങില്‍ ബെന്നിമാത്യു അധ്യക്ഷനായിരുന്നു. സി ഡി ബാബു, പി ജെ മാത്യു, ജോസ് നെല്ലേടം, ടി എം ജോര്‍ജ്, കെ ജെ ജോസ്,  പി എ ഡീവന്‍സ് എന്നിവര്‍ നേതൃത്വം നല്‍കി. വരുംദിവസങ്ങളില്‍ ഓണ്‍ലൈന്‍ സൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് വാട്ട്‌സ്അപ്പ് കൂട്ടായ്മയുടെയും, സഹപ്രവര്‍ത്തകരുടെയും സഹായത്തോടെ ടി വി വിതരണം ചെയ്യും.

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • മുനിസിപ്പാലിറ്റികളില്‍ ജനവിധി തേടുന്നത് 319 സ്ഥാനാര്‍ത്ഥികള്‍
  • തദ്ദേശ തെരഞ്ഞെടുപ്പ്: പൊതുനിരീക്ഷകനും ചെലവ് നിരീക്ഷകരും വയനാട് ജില്ലയിലെത്തി
  • തദ്ദേശ തെരഞ്ഞെടുപ്പ്: പ്രചാരണങ്ങള്‍ പരിശോധിക്കാന്‍ ആന്റി ഡിഫെയ്‌സ്‌മെന്റ് സ്‌ക്വാഡ്
  • എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി നാളെ വയനാട് ജില്ലയില്‍
  • മയക്കുമരുന്ന് ഗുളികളുമായി യുവാവ് പിടിയിലായി
  • കാറും ഓട്ടോ റിക്ഷയും കൂട്ടിയിടിച്ചു; ഓട്ടോ ഡ്രൈവര്‍ മരിച്ചു
  • ഇന്നും മഴയുണ്ട്; ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
  • തദ്ദേശ തെരഞ്ഞെടുപ്പ്: വയനാട് ജില്ലയില്‍ ആകെ സ്വീകരിച്ചത് 4809 പത്രികകള്‍, സ്ഥാനാര്‍ത്ഥികള്‍ 3164
  • ഓണ്‍ലൈനായി ലോണ്‍ നല്‍കാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയെടുത്ത യുവാവ് പിടിയില്‍.
  • ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയെ പിടികൂടി
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show