വനപാതകളില്‍ വരമ്പുകള്‍ സ്ഥാപിക്കല്‍: മാര്‍ച്ചും ധര്‍ണ്ണയും നടത്തി
പുല്‍പ്പള്ളി:ബത്തേരി റോഡിലെ വനപാതകളില്‍ വരമ്പുകള്‍ സ്ഥാപിക്കാനുള്ള വനംവകുപ്പിന്റെ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വയനാട് സിറ്റി ക്ലബിന്റെ നേതൃത്വത്തില്‍ പുല്‍പ്പള്ളി ചെതലയം ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.ജനങ്ങളെ ദ്രോഹിക്കുന്ന തീരുമാനത്തില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് വനം വകുപ്പ് അധികൃതര്‍ക്ക് നിവേദനവും നല്കി. എന്‍.യു. ഉലഹന്നാന് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. ജോസ് നെല്ലേടം അധ്യക്ഷത വഹിച്ചു.സി.പി. ജോയിക്കുട്ടി, സി.ഡി. ബാബു, ബെന്നി മാത്യു എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍