ആംബുലന്‍സ് ഡ്രൈവറെ ഓണ്‍ലൈന്‍ തട്ടിപ്പിന് വിധേയനാക്കാന്‍ ശ്രമം
കല്‍പ്പറ്റ:ഒരിടവേളക്ക് ശേഷം ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ പുതിയ തട്ടിപ്പിനുള്ള ശ്രമവുമായി രംഗത്ത്. കല്‍പ്പറ്റയില്‍ ചികിത്സയില്‍ കഴിയുന്ന രോഗിയെ ബംഗളൂരിലേക്ക് കൊണ്ട് പോകണമെന്നും, അതിന്റെ വാടക ഓണ്‍ലൈനായി നല്‍കുന്നതിന്റെ മുന്നോടിയായി അക്കൗണ്ട് നമ്പര്‍ ഉറപ്പിക്കാനായി ഒരു തുക ഗൂഗിള്‍ പേ ചെയ്യാന്‍ മാനന്തവാടിയിലെ ഒരു ആംബുലന്‍സ് ഡ്രൈവറോട് ഫോണില്‍ ആവശ്യപ്പെടുകയായിരുന്നു. 09126251881 നമ്പറില്‍ നിന്നുമാണ് കോള്‍ വന്നത്. ആര്‍മിക്കാരനാണെന്ന് പറഞ്ഞാണ് തട്ടിപ്പുകാരന്‍ ബന്ധപ്പെട്ടത്. എന്നാല്‍ സംശയം തോന്നിയ െ്രെഡവര്‍ ആശുപത്രിയില്‍ അന്വേഷിച്ചതില്‍ അത്തരമൊരു രോഗിയില്ലെന്നറിഞ്ഞതോടെയാണ് തട്ടിപ്പിനുള്ള ശ്രമം പൊളിഞ്ഞത്. ആര്‍മിയില്‍ നിന്നാണ് വിളിക്കുന്നത് എന്ന് പറഞ്ഞ് മാനന്തവാടി സ്വദേശിയും ആംബുലന്‍സ് െ്രെഡവറുമായ നൗഫലിന് കഴിഞ്ഞ ദിവസമാണ് ഫോണ്‍ വന്നത്. കല്‍പറ്റ സ്വാമി വിവേകാനന്ദ ആശുപത്രിയില്‍ നിന്നും ഒരു രോഗിയേ ബാഗ്ലൂരിലേക്ക് കൊണ്ടു പോകണം എന്നാണ് ആര്‍മിക്കാരനെന്ന് പരിചയപ്പെടുത്തിയ ആള്‍ പറഞ്ഞത്.
തുടര്‍ന്ന് വാടക ഓണ്‍ലൈനായി ചെയ്യാന്‍ അയാളുടെ ഗൂഗ്ള്‍ പേയിലേക്ക് ഒരു തുക അയക്കാന്‍ പറഞ്ഞു. അത് എന്തിനാണെന്ന് ചോദിച്ചപ്പോള്‍ അക്കൗണ്ട് കണ്‍ഫോം ചെയ്യാനാണെന്ന് പറഞ്ഞു. സംശയം തോന്നിയത് കൊണ്ട് നൗഫല്‍ ഉടന്‍ പ്രസ്തുത ആശുപത്രിയിലേക്ക് വിളിച്ചു. എന്നാല്‍ അവിടെ അങ്ങിനെ ഒരു രോഗിയെ ഇല്ലെന്നും സംഗതി തട്ടിപ്പാണെന്ന് നൗഫലിന് മനസിലാക്കുകയും ചെയ്തു. സംഗതി പൊളിഞ്ഞെന്ന് മനസിലാക്കിയ തട്ടിപ്പ് കാരന്‍ പിന്നീട് ഫോണ്‍ സ്വിച്ചോഫ് ചെയ്തു. തന്റെ സുഹൃത്തുക്കളില്‍ പലരും വഞ്ചിക്കപ്പെട്ടിട്ടുണ്ട് എന്നറിയാന്‍ കഴിഞ്ഞതായി നൗഫല്‍ പറയുന്നു.മാസങ്ങള്‍ക്ക് മുമ്പ് ഹോട്ടലുകളിലെ നമ്പറിലേക്ക് വിളിച്ച് പാഴ്‌സല്‍ ഓര്‍ഡര്‍ ചെയ്ത് സമാന രീതിയില്‍ പണം അക്കൗണ്ടിലേക്കിടിയിപ്പിച്ച ശേഷം തന്ത്രപൂര്‍വ്വം അക്കൗണ്ട് നമ്പറും, ഒ.ടി.പിയും കരസ്ഥമാക്കി പലരുടേയും പണം തട്ടിയ സംഭവമുണ്ടായിട്ടുണ്ട്.