യൂത്ത് ലീഗ് കലക്ടര്‍ക്ക് നിവേദനം നല്കി.
ബത്തേരി:സുല്‍ത്താന്‍ ബത്തേരി നഗരത്തിലെ കണ്ടെയ്മെന്റ് സോണ്‍ പിന്‍വലിച്ച് വ്യാപാര തൊഴില്‍ മേഖലയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് നിയോജക മണ്ഡലം കമ്മറ്റി വയനാട് ജില്ലാ കലക്ടര്‍ക്ക് നിവേദനം നല്കി.ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ ബി നസീമയുടെ സാന്നിധ്യത്തിലാണ് നിവേദനം നല്‍കിയത്.ബത്തേരി റിസോര്‍ട്ടുമായി സമ്പര്‍ക്കത്തിലേര്‍പെട്ട മുഴുവന്‍ പേരുടെയും പരിശോധന ഫലം നെഗറ്റീവ് ആയിരുന്നു.കഴിഞ്ഞ ദിവസം മീനങ്ങാടി, തവിഞ്ഞാല്‍ അടക്കമുള്ള പ്രദേശങ്ങള്‍ കണ്ടെയ്മെന്റ് സോണില്‍ നിന്ന് ഒഴിവാക്കിയപ്പോഴും ബത്തേരി നിലവിലെ സ്ഥിതി തുടരുകയാണ്.ഇത് ബത്തേരിയിലെ വ്യാപാര തൊഴില്‍ മേഖലയില്‍ വലിയ പ്രതിസന്ധി നേരിടുകയാണ്.ബത്തേരി ടൗണിനെ ആശ്രയിച്ച് കഴിയുന്ന മറ്റു പഞ്ചായത്ത് കളിലെ ആളുകള്‍ക്ക് പോലും പ്രയാസങ്ങള്‍ നേരിടുന്ന അവസ്ഥയാണ്.യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡണ്ട് സമദ് കണ്ണിയന്‍, ജനറല്‍ സെക്രട്ടറി സി.കെ മുസ്തഫ, സെക്രട്ടറിമാരായ ഷബീര്‍ പടിഞ്ഞാറെതൊടി, ഷമീര്‍ മീനങ്ങാടി എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം കൊടുത്തത്. സുല്‍ത്താന്‍ ബത്തേരിയുടെ പ്രശ്നത്തില്‍ അടിയന്തിര ഇടപെടല്‍ ഉടനുണ്ടാകുമെന്ന് കലക്ടര്‍ ഡോ. അദീല അബ്ദുള്ള ഉറപ്പ് നല്‍കിയതായും ഭാരവാഹികള്‍ പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍