OPEN NEWSER

Tuesday 03. Feb 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കെഎസ്ഇബി ഓഫീസിന് മുമ്പില്‍ ധര്‍ണ്ണ നടത്തി.

  • S.Batheri
12 Jun 2020

പുല്‍പ്പള്ളി:വൈദ്യുതി ബില്ലിലെ അപാകത പരിഹരിക്കുക,അമിത നിരക്ക് ഈടാക്കുന്ന ബില്‍ പിന്‍വലിക്കുക എന്ന ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ട് സംസ്ഥാന മുസ്ലിംലീഗ് കമ്മിറ്റിയുടെ ആഹ്വാന പ്രകാരം കെ എസ് ഇ ബി ഓഫീസിന് മുമ്പിലുള്ള പ്രതിഷേധ ധര്‍ണ്ണ സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുല്‍പ്പള്ളി കെ എസ് ഇ ബി സെക്ഷന്‍ ഓഫീസിന് മുമ്പില്‍ നടത്തി.പ്രതിഷേധ ധര്‍ണ്ണ ജില്ലാ മുസ്ലിംലീഗ് ട്രഷറര്‍ എം എ മുഹമ്മദ് ജമാല്‍ ഉദ്ഘാടനം ചെയ്തു.നിയോജക മണ്ഡലം പ്രസിഡന്റ് പി പി അയ്യൂബ് അധ്യക്ഷത വഹിച്ചു.ജില്ലാ യൂത്ത്‌ലീഗ് ജനറല്‍ സെക്രട്ടറി മുഖ്യ പ്രഭാഷണം നടത്തി.നിയോജക മണ്ഡലം മുസ്ലിംലീഗ് സെക്രട്ടറിമാരായ കെ അഹമ്മദ് കുട്ടി,കെ പി അഷ്‌കര്‍,ജില്ലാ യൂത്ത്‌ലീഗ് വൈസ് പ്രസിഡന്റ് വി എം അബൂബക്കര്‍,യൂത്ത്‌ലീഗ് നിയോജക മണ്ഡലം സെക്രട്ടറി ജലീല്‍ ഇ പി,മുള്ളന്‍കൊല്ലി പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡന്റ് അസീസ് പട്ടാണിക്കൂപ്പ്,മുള്ളന്‍കൊല്ലി പഞ്ചായത്ത് മെമ്പര്‍ മുനീര്‍ ആച്ചിക്കുളം,കെ മാനു, ഷുക്കൂര്‍ പുല്‍പ്പള്ളി, ബീരാന്‍ പുല്‍പ്പള്ളി,നാസര്‍ പുല്‍പ്പള്ളി,സുലൈമാന്‍ ഫൈസി, സവാദ് പട്ടാണിക്കൂപ്, സലാം ഒ കെ,സിദ്ദിഖ് പട്ടാണിക്കൂപ്, സജിന്‍ലാല്‍ എന്നിവര്‍ സംസാരിച്ചു. നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി എം എ അസൈനാര്‍ സ്വാഗതവും പുല്‍പ്പള്ളി പഞ്ചായത്ത് മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി മഹ്ദൂമി പുല്‍പ്പള്ളി നന്ദിയും പറഞ്ഞു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ഐ.സി.ഡി.എസ് സംസ്ഥാന അവാര്‍ഡ്; മികച്ച ജില്ലാ കളക്ടര്‍ക്കുള്ള പുരസ്‌കാരം ഡി.ആര്‍ മേഘശ്രീ ഏറ്റുവാങ്ങി; അഞ്ച് വിഭാഗങ്ങളില്‍ വയനാട് ജില്ലയ്ക്ക് അവാര്‍ഡ്
  • വയനാട് ജില്ലയിലെ വിദ്യാഭ്യാസ ആരോഗ്യ മേഖലയ്ക്ക് 47.73 ലക്ഷം അനുവദിച്ചു
  • കാരാപ്പുഴ ജലസേചന പദ്ധതി: ജലവിതരണം ആരംഭിച്ചു; പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം
  • സ്‌കൂട്ടര്‍ മോഷ്ടിച്ച യുവാവ് പിടിയില്‍
  • കേരളോത്സവം വയനാട് ജില്ലാതല മത്സരങ്ങള്‍ ഫെബ്രുവരി അഞ്ച് മുതല്‍
  • വയോധികനെ കുളത്തില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
  • പനമരം ബീവറേജില്‍ വീണ്ടും മോഷണം.
  • പാചകവാതക വിലവര്‍ധനവ് ഹോട്ടല്‍ മേഖലയെ തകര്‍ക്കുന്ന നടപടി: കെ.എച്ച്.ആര്‍.എ.
  • അരുണ്‍ കെ. പവിത്രന്‍ ഐ.പി.എസ് വയനാട് ജില്ലാ പോലീസ് മേധാവിയായി ചുമതലയേറ്റു.
  • 19 വയസുകാരന്റെ മരണം കൊലപാതകമെന്ന് കുടുംബം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show