OPEN NEWSER

Sunday 18. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

 ഓര്‍ഡിനന്‍സ് കത്തിക്കല്‍ സമരം നടത്തി

  • S.Batheri
10 Jun 2020

പനമരം:കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ കാര്‍ഷിക മേഖലയെ പൂര്‍ണ്ണമായും കോര്‍പറേറ്റുകള്‍ക്ക് വിട്ടു കൊടുക്കുന്നതിനെതിരെയും ,നേരിട്ടുള്ള വിദേശനിക്ഷേപത്തിന് വഴിയൊരുക്കുന്നതിനെതിരെയും,അവശ്യ സാധന സംരക്ഷണ ഭേദഗതി ഓര്‍ഡിനര്‍സിനെതിരെയും  അഖിലേന്ത്യ കിസാന്‍ സഭ ആഹ്വാനം ചെയ്ത ഓര്‍ഡിനന്‍സ് കത്തിക്കല്‍ സമരം പനമരം പോസ്റ്റ് ഓഫീസിനു മുന്നില്‍ സംഘടിപ്പിച്ചു.കോവിഡ് മഹാമാരിയെ സുവര്‍ണ്ണാവസരമാക്കി ദിവസേന പെട്രോളിയം ഉത്പന്നങ്ങളുടെയും പാചക വാതകത്തിന്റെയും വില വര്‍ദ്ധിപ്പിക്കുകയും, ആണവോര്‍ജ്ജം,ഐഎസ്ആര്‍ഔ, പ്രതിരോധം അടക്കം സ്വകാര്യ വത്ക്കരിക്കുകയും ചെയ്യുന്ന നരേന്ദ്ര മോഡി സര്‍ക്കാരിന്റെ മറ്റൊരു ജനവിരുദ്ധ ഉത്തരവാണ് കര്‍ഷക സംഘം കത്തിച്ചു പ്രതിഷേധിച്ചത്.സമരം കര്‍ഷക സംഘം വയനാട് ജില്ലാ എക്ലിക്യൂട്ടീവ്   അംഗം ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു.എം.എ ചാക്കോ അദ്ധ്യക്ഷതവഹിച്ചു.വി. ചന്ദ്രശേഖരന്‍  ഗഫൂര്‍,വിജയന്‍,നാസര്‍ എന്നിവര്‍ സംസാരിച്ചു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ബൈരക്കുപ്പ പാലം: കേന്ദ്രാനുമതിയായി.
  • 65 ഗ്രാം കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍
  • യുഡിഎഫിന്റെത് തൊഴിലാളികളോടും വനിതകളോടും സഹാനുഭൂതിയുള്ള സര്‍ക്കാര്‍: മന്ത്രി അഡ്വ.ടി.സിദ്ദിഖ്.
  • എസ്.എഫ്.ഐ നേതാവിന് സഹ നേതാക്കളുടെ മര്‍ദനം;നേതൃത്വത്തിനെതിരെ ആരോപണവുമായി എഫ്.ബി പോസ്റ്റുകള്‍
  • നൂറിലധികം മോഷണക്കേസുകളിലെ പ്രതി വയനാട്ടില്‍ പിടിയില്‍
  • നിരപരാധിയെന്ന് തെളിഞ്ഞു; ഒടുവില്‍ ഫിലോമിനക്ക് മോചനം
  • മുസ്‌ലിം യൂത്ത് ലീഗ് വയനാട് ജില്ലാ സമ്മേളനത്തിന് ഉജ്ജ്വല സമാപനം; ആവേശക്കടലായി മാനന്തവാടി; നഗരവീഥികളെ ഹരിതാഭമാക്കി യുവജന റാലി
  • മോദിയുടെ ഇസ്രായേല്‍ സ്‌നേഹം ഇന്ത്യന്‍ മൗലികതക്കെതിര്: മന്ത്രി കെ.എം ഷാജി
  • വയനാട് ജില്ലയില്‍ നവീകരിച്ച 16 അങ്കണവാടികള്‍ നാടിന് സമര്‍പ്പിച്ചു
  • വയനാട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട്; വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ക്വാറികള്‍ മണ്ണ് നീക്കം ചെയ്യല്‍ പ്രവര്‍ത്തികള്‍ക്ക് നിയന്ത്രണം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show