ഓണ്‍ ലൈന്‍ പഠന സഹായമൊരുക്കി നല്കി പ്രകാശ് പ്രാസ്കോ
മീനങ്ങാടി:ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കുവാന്‍ കഴിയാതിരുന്ന മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ അപ്പാട് യൂക്കാലികാവല കോളനിക്കാര്‍ക്ക് വേണ്ടി അവിടുത്തെ അംഗണ്വാടിയിലും,അത്തിമൂല കോളനിയിലും, എണ്‍പതോളം കുടുംബങ്ങള്‍ താമസിക്കുന്ന മണങ്ങുവയല്‍ കോളനിക്കാര്‍ക്ക് വേണ്ടി അവിടത്തെ അംഗണ്വാടിയിലും, ഊരുക്കണ്ടി കോടശ്ശേരി കോളനി വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ഗ്രീന്‍ഹില്‍സ് വായനശാലയിലും പഠന സൗകര്യമൊരുക്കി.അമേരിക്കയിലെ അഞ്ജലി ഭാസ്കര്‍, ജിതിന്‍ലാല്‍,മേനക എന്നിവരുടെ സഹായത്തോടെയാണ് മീനങ്ങാടി സ്വദേശി പ്രകാശ് പ്രാസ്കോ പഠന സൗകര്യം ഒരുക്കിയത് .മണങ്ങുവയലിലെ ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ ശോഭന സുബ്രമണ്യന്‍ ബേബി വര്‍ഗീസ്, കൃഷ്ണകുമാര്‍ പ്രവീണ്‍ ഇ ജെ എന്നിവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍