OPEN NEWSER

Sunday 06. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കല്‍പ്പറ്റ നിയോജക മണ്ഡലത്തില്‍ ഇ പാഠശാല പദ്ധതി നടപ്പാക്കും

  • Ariyippukal
06 Jun 2020

കല്‍പ്പറ്റ:കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ വിദ്യാലയങ്ങള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ കല്‍പ്പറ്റ നിയോജകമണ്ഡലത്തില്‍ ഇപാഠശാല' തുടങ്ങും. വിക്ടെഴ്‌സ് ചാനലിലൂടെ നല്‍കുന്ന ഓണ്‍ലൈന്‍ ക്ലാസുകള്‍ മണ്ഡലത്തിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ലഭ്യമാക്കുന്ന തരത്തിലാണ് പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ജൂണ്‍ 15 നകം  ഓണ്‍ലൈന്‍ ക്ലാസ് സൗകര്യം ലഭ്യമാകും.  സി.കെ ശശീന്ദ്രന്‍ എം.എല്‍.എയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ജൂണ്‍ 6, 7 തിയതികളില്‍ നിര്‍ദ്ദിഷ്ട ഫോറത്തില്‍ വാര്‍ഡ്തല വിവര ശേഖരണം നടത്തും. ജൂണ്‍ 9 നകം പഞ്ചായത്തുകള്‍ വായനശാലകള്‍, ക്ലബ്ബുകള്‍, സാംസ്‌കാരികനിലയങ്ങള്‍, അംഗന്‍വാടികള്‍, സാമൂഹ്യപഠനമുറികള്‍, ഊരുവിദ്യാകേന്ദ്രങ്ങള്‍, പ്രാദേശിക പ്രതിഭ കേന്ദ്രങ്ങള്‍ എന്നിങ്ങനെ പൊതു ഇടങ്ങള്‍ കണ്ടെത്തും. പൊതു ഇടങ്ങള്‍ കണ്ടെത്താന്‍ കഴിയാത്ത സ്ഥലങ്ങളില്‍ അയല്‍പക്ക പഠനകേന്ദ്രങ്ങളിലാകും പഠനം. ലൈബ്രറികള്‍, സഹകരണ സ്ഥാപനങ്ങള്‍, െ്രെടബല്‍ വകുപ്പ്, വ്യക്തികള്‍, പ്രസ്ഥാനങ്ങള്‍ എന്നിവരുടെ സഹകരണത്തോടെ ക്ലാസുകള്‍ക്കാവശ്യമായ പശ്ചാത്തല സൗകര്യമൊരുക്കും. നിയോജകമണ്ഡലത്തിലെ വിവിധ വിദ്യാലയങ്ങളിലായി 34000 വിദ്യാര്‍ത്ഥികളാണ് പഠിക്കുന്നത്. പ്രാഥമിക കണക്ക് പ്രകാരം 2132 വിദ്യാര്‍ത്ഥികള്‍ക്ക്  ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ക്കുള്ള സൗകര്യമില്ലെന്നാണ് കണ്ടെത്തിയിട്ടുള്ളത്.

    പഞ്ചായത്ത്/നഗരസഭാ അദ്ധ്യക്ഷന്മാര്‍, മെമ്പര്‍മാര്‍, പഞ്ചായത്തിലെ പ്രധാന അധ്യാപകര്‍ െ്രെടബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, ആശാ വര്‍ക്കര്‍മാര്‍, െ്രെടബല്‍ പ്രമോട്ടര്‍മാര്‍, ബി.ആര്‍.സി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തുള്ള പി.ഇ സി/ എം.ഇ.സി യോഗങ്ങളും വാര്‍ഡ്തല യോഗങ്ങളും പദ്ധതിയുടെ ഭാഗമായി ചേരും. വാര്‍ഡ്തല യോഗത്തില്‍ വാര്‍ഡ് മെമ്പര്‍, വാര്‍ഡ് പരിധിയിലെ ബ്ലോക്ക്/ജില്ലാ പഞ്ചായത്ത് മെമ്പര്‍, വാര്‍ഡ് പരിധിയിലെ അധ്യാപകര്‍, എ ഡി എസ് പ്രതിനിധി, പി ടി എ അംഗങ്ങള്‍, എസ് ടി/എസ് സി  പ്രമോട്ടര്‍മാര്‍, ഗോത്ര ബന്ധു അധ്യാപകര്‍, വായനശാല/ക്ലബ് പ്രതിനിധികള്‍, വാര്‍ഡ് വികസന സമിതി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുക്കും. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, ഐ ടി ഡി പി പ്രോജക്റ്റ് ഓഫീസര്‍ കെ.സി ചെറിയാന്‍, മണ്ഡലത്തിലെ മറ്റ് ജനപ്രതിനിധികള്‍, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍
  • ഇനി ഭക്ഷണം കഴിക്കാന്‍ പുറത്ത് പോകണ്ട; സ്‌കൂളുകളില്‍ മാ കെയര്‍ സജ്ജം
  • ഭരണ ഘടന സംരക്ഷണം പാര്‍ട്ടിയുടെ ഉത്തരവാദിത്തം: കെ.പ്രകാശ് ബാബു
  • അപകടാവസ്ഥയിലെന്ന് വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തിയിട്ടും ബസ് സ്റ്റാന്റ് കെട്ടിടം പ്രവര്‍ത്തിക്കുന്നതിനെതിരെ പരാതികള്‍ ഉയരുന്നു
  • എം.എല്‍.എ എക്‌സലന്‍സ് അവാര്‍ഡ് വിതരണവും ഓഡിറ്റോറിയം ഉദ്ഘാടനവും നാളെ
  • ചൂരല്‍മല, മുണ്ടക്കൈ ദുരന്ത ബാധിതര്‍ക്കായി സര്‍ക്കാര്‍ ചെലവഴിച്ചത് 108. 21 കോടി
  • വനിതാ കമ്മീഷന്‍ സെമിനാര്‍ നാളെ; മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്യും.
  • ടൗണ്‍ഷിപ്പ് നിര്‍മ്മാണം: വീടുകള്‍ ഡിസംബറില്‍ പൂര്‍ത്തീകരിക്കും: മന്ത്രി കെ രാജന്‍
  • കേരളത്തില്‍ വീണ്ടും നിപ; പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു
  • കാട്ടാനയിറങ്ങി; വ്യാപാക കൃഷിനാശം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show