മുനിസിപ്പല്‍ ചെയര്മാന് ക്വാറന്റീനില്‍ പോകണം; യുഡിഎഫ് സമരം നടത്തി
ബത്തേരി:റിസോര്‍ട്ട് നിര്‍മ്മാണത്തിലുണ്ടായിരുന്ന കോവിഡ് ബാധിതരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട മുനിസിപ്പല്‍ ചെയര്‍മാനും കൗണ്‍സിലര്‍മാരും ക്വാറന്റീനില്‍ പോകാന്‍ തയ്യാറാവണം എന്നാവശ്യപ്പെട്ട് യു ഡി എഫ് മുനിസിപ്പല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ മുനിസിപ്പാലിറ്റി ഓഫീസിന് മുന്നില്‍ സമരം നടത്തി.ഒരു തവണ ലോഡിറക്കാന്‍ പോയ കയറ്റിറക്ക് തൊഴിലാളികള്‍ക്കും റോഡ് പണിയിലേര്പ്പെട്ടവര്ക്കും ക്വാറന്റീന് നിര്‍ദ്ദേശിക്കപ്പെട്ടപ്പോള്‍ റോഡ് പണി നിരീക്ഷിക്കാനും റിസോര്‍ട്ടിലും നിരന്തരം പോയ ചെയര്‍മാനും കൂട്ടര്‍ക്കും മറ്റൊരു നിയമം എന്നത് അംഗീകരിക്കാനാവില്ലെന്നും യുഡിഎഫ് .ജനങ്ങളുടെ സുരക്ഷയെ മുന്‍നിര്‍ത്തി ഇവര്‍ക്ക് കര്‍ശനമായ നിര്‍ദ്ദേശം നല്കാന് ആരോഗ്യ വകുപ്പ് തയ്യാറാവണം. മുനിസിപ്പല്‍ കമ്മറ്റി ചെയര്മാന് ഷബീര്‍ അഹമ്മദ് ഉത്ഘാടനം ചെയ്തു. കണ്‍വീനര്‍ ബാബു പഴുപ്പത്തൂര്‍, സക്കരിയ മണ്ണില്‍, റ്റിജി ചെറുതോട്ടില്‍, ഇബ്രാഹിം തൈത്തൊടി, നൗഫല്‍ കൈപ്പഞ്ചേരി പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍