പവിത്രന് മാസ്റ്റര്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ചു.
വിളമ്പുകണ്ടം:വിളമ്പുകണ്ടം ജി.എല്‍.പി.എസ് സ്കൂള്‍ പ്രധാന അധ്യാപകന് പവിത്രന് മാസ്റ്റര്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ചു. 33 വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനത്തിന് ശേഷമാണ് ഇദ്ദേഹം വിരമിച്ചത്. ജി.എല്‍.പി.എസ് പനമരം,ജി.എല്‍.പി.എസ് കൈതക്കല്‍,ജി.എല്‍.പി.എസ് മാനന്തവാടി സ്കൂളുകളില്‍ അധ്യാപകനായി ജോലിനോക്കിയ പവിത്രന് മാസ്റ്റര്‍ 2014ല്‍ ജി.എല്‍.പി.എസ് ചണ്ണോത്ത്കൊല്ലിയില് പ്രധാനധ്യാപകനായി നിയമിതനായി.ജി.എല്‍.പി.എസ് കുപ്പത്തോട്,ജി.എല്‍.പി.എസ് വിളമ്പുകണ്ടം സ്കൂളുകളില്‍ പ്രധാനധ്യാപകനായി ജോലിനോക്കിയിരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍