വാഹനാപകടത്തില്‍ യുവാവ് മരിച്ചു ;വീട്ടമ്മയ്ക്ക് പരിക്ക്
മാനന്തവാടി:ചെങ്കല്ല് കയറ്റിയ വാഹനത്തിനടിയില്‍പെട്ട് െ്രെഡവര്‍ മരിച്ചു. പിലാക്കാവ് അടിവാരം പേഴുംകളത്തില്‍ ഖലീല്‍ അഹമ്മദാണ്(42) മരിച്ചത്. വാഹനത്തിനടിയില്‍പെട്ട പിലാക്കാവ് വാളാട്ടുകുന്ന് വീട്ടില്‍ കദീജയെ(52) പരിക്കുകളോടെ ജില്ലാ ആശുപത്രിയുടെ സാറ്റലൈറ്റ് സെന്ററായ വിന്‍സെന്റ് ഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച കൈവിട്ട് ആറോടെ പിലാക്കാവ് വട്ടര്‍ക്കുന്ന് റോഡിനോട് ചേര്‍ന്നായിരുന്നു അപകടം. കദീജയുടെ വീട് പണിക്ക് ഗുഡ്‌സ് വാഹനത്തില്‍ ചെങ്കല്ല് കൊണ്ടുപോകുമ്പോള്‍ മണ്‍റോഡില്‍ കയറാതെ വന്നപ്പോള്‍ വാഹനം നിര്‍ത്തി ഇറങ്ങിയ ഖലീല്‍ ചക്രത്തിന് പിറകില്‍ കല്ല് വെക്കുന്നതിനിടെ വാഹനം പിറകോട്ടുവന്ന് അടിയില്‍പെടുകയായിരുന്നു. മരത്തിലിടച്ചാണ് വണ്ടിനിന്നത്. ഖലീല്‍ വാഹനത്തിനും മരത്തിനും ഇടയിലായി. പിറകിലുണ്ടായിരുന്ന കദീശയും വാഹനത്തിനടിയിലായി. ശബ്ദംകേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ വാഹനം നീക്കി ഇരുവരേയും പുറത്തെടുക്കുമ്പോഴേക്കും ഖലീല്‍ മരിച്ചിരുന്നു. മൃതദേഹം വിന്‍സെന്റ് ഗിരി ആശുപത്രിയില്‍. ഭാര്യ: ആമിന. മക്കള്‍: ആസിഫ, അര്‍ഷാദ്, റാഷിദ്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍