പോത്തിനെ കടുവ ആക്രമിച്ചു കൊന്നു
നടവയല്‍:നെയ്ക്കുപ്പ വനമേഖലയോട് ചേര്‍ന്ന പ്രദേശമായ നടവയല്‍ ചീങ്ങോട് അയനി മല രാജേഷിന്റെ ഒന്നര വയസ്സുള്ള പോത്തിനെയാണ് കടുവ ആക്രമിച്ച് കൊന്നത്. വീടിനോട് ചേര്‍ന്ന് വയലില്‍ മേയാന്‍ വിട്ട പോത്തിനെയാണ് ഇന്ന് രാവിലെ പത്തരയോടെ കടുവ ആക്രമിച്ചത്.നാല് പോത്തുകള്‍ ഉണ്ടായിരുന്നതില്‍ മൂന്നെണ്ണം കയറു പൊട്ടിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു.പോത്തിന്റെ കരച്ചില് കേട്ട് വീട്ടുകാര്‍ ഓടിചെന്ന് നോക്കിയപ്പോള്‍ കടുവ പോത്തിനെ ആക്രമിക്കുന്നത് കാണുകയും ബഹളം വെച്ചപ്പോള്‍ കടുവ സമീപത്തെ വനമേഖലയിലേക്ക് ഓടിമറയുകയുമായിരുന്നുവെന്നും വീട്ടുകാര്‍ പറഞ്ഞു. വനപാലകര്‍ സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു വരികയാണ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍