ലോക്ക് ഡൗണില്‍ കുടുങ്ങിപ്പോയ വിദ്യാര്‍ത്ഥിനികളെ കര്‍ണാടകയില്‍ നിന്ന് നാട്ടിലെത്തിച്ച് ബോബി ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ്

കോഴിക്കോട്: ലോക്ക് ഡൗണില്‍പ്പെട്ട് കര്‍ണാടകയില്‍ കുടുങ്ങിപ്പോയ വിദ്യാര്‍ത്ഥിനികളെ നാട്ടിലെത്തിച്ച് ബോബി ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ്.മഹാരാഷ്ട്ര കര്‍ണാടക അതിര്‍ത്തി പ്രദേശമായ ബീജാപൂരില്‍ ഫാംഡി വിദ്യാര്‍ഥിനികളായ അടൂര്‍ സ്വദേശിനി അഞ്ചു ജേക്കബ്, പത്തനംതിട്ട സ്വദേശിനി അലീന വര്‍ഗീസ് എന്നിവരെയാണ് ബോബി ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് ഇടപെട്ട് നാട്ടിലെത്തിച്ചത്. കോളേജ് ഹോസ്റ്റലില്‍ താമസിച്ചിരുന്ന ഇവര്‍ ഹോസ്റ്റല്‍ അടച്ചതിനെ തുടര്‍ന്ന് ആവശ്യത്തിന് ഭക്ഷണം പോലും കിട്ടാതെ ഒറ്റപ്പെട്ടു പോവുകയായിരുന്നു. ഇവരെ ആദ്യം ബാംഗ്‌ളൂരിലേക്കും തുടര്‍ന്ന് വളയാറിലേക്കും ചെയിന്‍ സര്‍വീസ് നടത്തിയാണ് എത്തിച്ചത്. തുടര്‍ന്ന് വാളയാറില്‍ നിന്നും ബോബി ചെമ്മണൂരിന്റെ സ്വന്തം വാഹനത്തില്‍ ഇവരെ വീടുകളില്‍ എത്തിക്കുകയായിരുന്നു. ബോബി ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്‌റ് പ്രവര്‍ത്തകരായ ലിഞ്ചു എസ്തപ്പാന്‍, സജിത്ത് എന്നിവര്‍ നേതൃത്വം നല്‍കി. ബോബി ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്‌റ് കഴിഞ്ഞ ദിവസങ്ങളിലും അന്യ സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയവരെ നാട്ടിലെത്തിക്കാന്‍ ബസ് സര്‍വീസ് മുതലായ സൗകര്യങ്ങള്‍ ഏര്‍പ്പാടാക്കിയിരുന്നു. ആവശ്യമെങ്കില്‍ വരും ദിവസങ്ങളിലും ഇത് തുടരുമെന്ന് ഡോ.ബോബി ചെമ്മണൂര്‍ അറിയിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍