നായാട്ട് നടത്താനുള്ള ശ്രമത്തിനിടയില്‍ ഓടി രക്ഷപ്പെട്ടവര്‍ കിഴടങ്ങി

മാനന്തവാടി:ബേഗൂര്‍ റെയിഞ്ചില്‍ തിരുനെല്ലി ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയിലെ മല്ലികപ്പാറയില്‍ നായാട്ട് നടത്തുവാനുള്ള ശ്രമത്തിനിടയില്‍ വനം വകുപ്പിന്റെ പിടിയില്‍ നിന്നും ഓടി രക്ഷപ്പെട്ട മൂന്ന് പേര്‍ കീഴടങ്ങി. തോല്‍പ്പെട്ടി നരിക്കല്ല് വടക്കേക്കര വി.കെ സെയ്തലവി (43) വിളത്തിപുലാന്‍ നൗഷദ് (33) ചേര്‍ക്കാട്ടില്‍ അബ്ദുള്‍റഹിം( 35 ) എന്നിവരാണ് കീഴടങ്ങിയത്.തോല്‍പ്പെട്ടി നരിക്കല്ല് നടുക്കണ്ടി ഷാഫി (38) വനം വകുപ്പിന്റെ പിടിയിലായിരുന്നു. ഷാഫിയില്‍ നിന്ന് തോക്കും തിരകളും പിടികൂടിയിരുന്നു. മെയ് 21ന് പുലര്‍ച്ചെ വനപാലകര്‍ നടത്തിയ പരിശോധനയിലാണ് സംഘം വലയില്‍പ്പെട്ടത്. കിഴടങ്ങിയ പ്രതികളെ തിരുനെല്ലിയില്‍ എത്തിച്ച് തെളിവെടുത്തു. ബേഗുര്‍ റെയിഞ്ചര്‍ വി.രതിശന്‍, ഡെപ്യൂട്ടി റെയിഞ്ചര്‍ എം പി ജയപ്രസാദ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍