ബൈക്കും ടിപ്പറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
കല്‍പ്പറ്റ:കല്‍പ്പറ്റ കൈനാട്ടിക്ക് സമീപം നടന്ന വാഹനാപകടത്തില്‍ യുവാവ് മരിച്ചു. അമ്പലവയല്‍ ആയിരക്കൊല്ലി എരഞ്ഞി തൊടി ഇ.ടി അഷ്‌റഫിന്റെ മകന്‍ മുഹമ്മദ് അനീഷ് (24) ആണ് മരിച്ചത്. അനീഷ് സഞ്ചരിച്ചിരുന്ന ബൈക്കും ടിപ്പറും കൂട്ടിയിടിച്ചാണ് അപകടമെന്ന് പോലീസ് വ്യക്തമാക്കി. കല്‍പ്പറ്റയിലെ സ്വകാര്യ കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ സൈറ്റ് എഞ്ചിനീയറായ അനീഷ് രാവിലെ ജോലി സ്ഥലത്തേക്ക് പോകുന്ന വഴിയാണ് അപകടം സംഭവിച്ചത്. ഉടന്‍ തന്നെ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലെത്തിച്ചൂവെങ്കിലും മരിക്കുകയായിരുന്നു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍