കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവര്‍ക്ക് നിസാര പരിക്ക്

ബത്തേരി:പുല്‍പ്പള്ളി ബത്തേരി റൂട്ടില്‍ നാലാംമൈല്‍ വടക്കനാടേക്ക് തിരിയുന്ന കവലയ്ക്ക് സമീപം കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാള്‍ക്ക് നിസാര പരിക്കേറ്റു.പുല്‍പ്പള്ളി അമരക്കുനി സ്വദേശി സജി ജോര്‍ജ്ജിനാണ് പരിക്കേറ്റത്. ഇദ്ദേഹം മാത്രമാണ് കാറിലുണ്ടായിരുന്നത്. ഇന്ന് വൈകുന്നേരം ബത്തേരി സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയായ ഭാര്യയെ കൊണ്ടുവരുന്നതിനായി പോകുന്ന വഴിയാണ് അപകടം. നിസാര പരിക്കുകളോടെ സജി ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍