മീനങ്ങാടി ടൗണ്‍ വികസനത്തിന് സ്ഥലം വിട്ട്നല്കാത്ത പഞ്ചായത്ത് അധികൃതരുടെ തീരുമാനം പുനഃപരിശോധിക്കണം:കോണ്‍ഗ്രസ്
മീനങ്ങാടി :മീനങ്ങാടി പനമരം റോഡ് വികസനത്തിന് മീനങ്ങാടി ടൗണില്‍ റോഡ് ആരംഭിക്കുന്ന ഇടുങ്ങിയ ഭാഗത്ത് റോഡ് വീതീ കൂട്ടി വികസിപ്പിച്ച് ടാര്‍ ചെയ്യുന്നതിന് സ്ഥലം വിട്ടുനല്കാത്ത മീനങ്ങാടി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നിലപാട് അപലപനീയമാണെന്നും, വീതി കൂട്ടി റോഡ് വികസിപ്പിക്കാന്‍ സ്ഥലംവിട്ടുനല്കാനും, ജംഗ്ഷനിലുള്ള ഹൈമാസ്റ്റ് ലൈറ്റും, ട്രാന്‍സ്ഫോമറും മാറ്റി സ്ഥാപിച്ച് ടൗണ്‍ നവീകരണത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും ഗ്രാമ പഞ്ചായത്ത് അധിക്യതര്‍ വിളിച്ച് ചേര്‍ത്ത് എടുത്ത സര്‍വ്വകക്ഷി യോഗ തീരുമാനം നടപ്പിലാക്കാന്‍ മീനങ്ങാടി ഗ്രാമ പഞ്ചായത്ത്ഭരണ സമിതി തയ്യാറാകണമെന്നും മീനങ്ങാടി മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി ആവശ്യപ്പെട്ടു.റോഡ് നിര്‍മ്മാണം പൂര്ത്തീകരിക്കാറായിട്ടും പഞ്ചായത്ത്ഭരണ സമിതിയുടേത് നിഷേധാത്മക സമീപനമാണ്.ആറ് മാസങ്ങള്‍ക്ക് മുന്‍പ് എല്ലാവരും ചേര്‍ന്നെടുത്ത സര്‍വ്വകക്ഷിയോഗ തീരുമാനം അടിയന്തരമായി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിന് ടൗണില്‍ പ്രതിഷേധിച്ചു.മണ്ഡലം പ്രസിഡണ്ട് വി.എം.വിശ്വനാഥന്, ബേബി വര്‍ഗീസ്, മനോജ് ചന്ദനക്കാവ്, മിനി സാജു, അനീഷ് റാട്ടക്കുണ്ട് ,പി.എന്രാമന് എന്നിവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍