OPEN NEWSER

Monday 07. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കാട്ടാനയുടെ ആക്രമണത്തില്‍ വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചു

  • Mananthavadi
22 May 2020

 

തിരുനെല്ലി:തിരുനെല്ലി പഞ്ചായത്തിലെ അരണപ്പാറയിലും തോല്‍പ്പെട്ടി ചെറിയ നായിക്കട്ടി കോളനിയിലും കാട്ടാനയുടെ ആക്രമണത്തില്‍ വീടുകള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിച്ചു.അരണപ്പാറ ചോലയില്‍ ആയിഷയുടെ വീടിന്റെ മുന്‍വശത്തെ ഓടും പട്ടികയും ആന തകര്‍ത്തു. പുലര്‍ച്ചെ  അഞ്ചരയോടെയായിരുന്നു സംഭവം. തോല്‍പ്പെട്ടി ചെറിയ നായ്ക്കട്ടി കോളനിയിലെ തിമ്മന്റെ വീടിനു നേരെയും കാട്ടാനയുടെ ആക്രമണമുണ്ടായി. ഇദ്ദേഹത്തിന്റെ വീടിന്റെ കുറച്ച് ഓടുകള്‍ കാട്ടാനയുടെ ആക്രമണത്തില്‍ തകര്‍ന്നു.വര്‍ധിച്ചു വരുന്ന വന്യമൃഗശല്യത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികള്‍ പ്രതിഷേധിച്ചു. സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരെ തടയുകയും ചെയ്തു.തോല്‌പെട്ടി റെയ്ഞ്ച് ഓഫീസര്‍ പി. സുനില്‍, ബേഗൂര്‍ റെയ്ഞ്ച് ഓഫീസര്‍ വി. രതീശന്‍, തിരുനെല്ലി ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ എം.വി.ജയപ്രസാദ് എന്നിവര്‍ പ്രദേശവാസികളുമായി നടത്തിയ ചര്‍ച്ചയില്‍ ആയിഷയ്ക്ക് നഷ്ടപരിഹാരം നല്‍കുമെന്നും വന്യമൃഗശല്യം തടയുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാമെന്നും അറിയിച്ചതിനെ തുടര്‍ന്ന് പ്രതിഷേധം അവസാനിച്ചു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • മന്ത്രി ഒ.ആര്‍ കേളു നാളെ ജില്ലയില്‍
  • കഞ്ചാവുമായി യുവാവ് പിടിയില്‍
  • കര്‍ണാടകയില്‍ വാഹനാപകടം: പിണങ്ങോട് സ്വദേശിയായ യുവാവ് മരിച്ചു
  • എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍
  • ഇനി ഭക്ഷണം കഴിക്കാന്‍ പുറത്ത് പോകണ്ട; സ്‌കൂളുകളില്‍ മാ കെയര്‍ സജ്ജം
  • ഭരണ ഘടന സംരക്ഷണം പാര്‍ട്ടിയുടെ ഉത്തരവാദിത്തം: കെ.പ്രകാശ് ബാബു
  • അപകടാവസ്ഥയിലെന്ന് വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തിയിട്ടും ബസ് സ്റ്റാന്റ് കെട്ടിടം പ്രവര്‍ത്തിക്കുന്നതിനെതിരെ പരാതികള്‍ ഉയരുന്നു
  • എം.എല്‍.എ എക്‌സലന്‍സ് അവാര്‍ഡ് വിതരണവും ഓഡിറ്റോറിയം ഉദ്ഘാടനവും നാളെ
  • ചൂരല്‍മല, മുണ്ടക്കൈ ദുരന്ത ബാധിതര്‍ക്കായി സര്‍ക്കാര്‍ ചെലവഴിച്ചത് 108. 21 കോടി
  • വനിതാ കമ്മീഷന്‍ സെമിനാര്‍ നാളെ; മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്യും.
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show